ഒരു കൊടിമരത്തില്‍ മറ്റുപതാക പാടില്ല; വീടുകളില്‍ ദേശീയപതാക ഉയര്‍ത്തുമ്പോള്‍ നിര്‍ദേശം പാലിക്കണം🇮🇳
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തുമ്പോൾ ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
🚩വീടുകളിൽ ദേശീയപതാക രാത്രിയിൽ താഴ്ത്തേണ്ടതില്ല.
🚩പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്.
🚩കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല
🚩മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയപതാക ഉയർത്തരുത്.
🚩തലതിരിഞ്ഞ രീതിയിൽ ദേശീയപതാക പ്രദർശിപ്പിക്കരുത്. തോരണമായി ഉപയോഗിക്കരുത്
🚩പതാക നിലത്ത് തൊടാൻ അനുവദിക്കരുത്.
🚩എഴുത്തുകൾ പാടില്ല
🚩രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങി ഫ്ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല
🚩മറ്റേതെങ്കിലും പതാക ദേശീയപതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുത്
إرسال تعليق