ഓണാഘോഷ പാക്കേജുമായി കെ എസ് ആർ ടി സി; നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര

 

nefertiti-luxury-cruise-ksrtc onam trip


ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ജില്ല കെ എസ് ആർ ടി സി നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രക്ക് അവസരമൊരുക്കും. സൂപ്പർ ഡീലക്‌സ് എയർ ബസിൽ സെപ്റ്റംബർ നാലിന് രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് എറണാകുളം ബോൾഗാട്ടിയിൽ എത്തും. അവിടെ നിന്ന് അഞ്ചു മണിക്കൂർ ദൈർഘ്യമുള്ള ആഡംബര കപ്പൽയാത്രയും വിഭവസമൃദ്ധമായ അത്താഴ വിരുന്നും കഴിച്ച് തിരിച്ച് അഞ്ചിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതീയിലാണ് ട്രിപ്പ്.

വാഗമൺ-കുമരകം

സെപ്റ്റംബർ മൂന്നിന് രാത്രി ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് സെപ്റ്റംബർ ആറിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതീയിലാണ് വാഗമൺ-കുമരകം ട്രിപ്പ്. ഓഫ് റോഡ് ജീപ് സഫാരി, സൈറ്റ് സീയിംഗ്, ക്യാംപ് ഫയർ, ഹൗസ് ബോട്ട്, മറൈൻ ഡ്രൈവ് യാത്രകൾ. ക്ഷണം, താമസം ഉൾപ്പെടെ 3900 രൂപയാണ് ചാർജ്. സെപ്റ്റംബർ എട്ടിന് തിരുവോണ നാളിൽ വൈകീട്ടും ഈ ട്രിപ്പ് ഉണ്ടാകും.

മൂന്നാർ

സെപ്റ്റംബർ നാലിന് രാവിലെ ഏഴ് മണിക്ക് കണ്ണൂരിൽനിന്ന് പുറപ്പെട്ട് സെപ്റ്റംബർ ഏഴിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതീയിലാണ് മൂന്നാർ ടിപ്പ്. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സന്ദർശിച്ച് രാത്രിയാണ് മൂന്നാറിലെത്തുക. തിങ്കളാഴ്ച എക്കോപോയിന്റ്, ടോപ് സ്റ്റേഷൻ, ബൊട്ടാണിക്കൽ ഗാർഡൻ, ഫ്‌ളവർ ഗാർഡൻ, ഷൂട്ടിംഗ് പോയിന്റ്, കുണ്ടള തടാകം, മാട്ടുപ്പെട്ടി ഡാം, ഇരവികുളം നാഷണൽ പാർക്ക്, മറയൂർ ശർക്കര ഫാക്ടറി, മറയൂർ ചന്ദനതോട്ടം, ലോറ്റ്ഡാം വെള്ളച്ചാട്ടം, മുനിയറ എന്നിവ പാക്കേജിൽ ഉൾപ്പെടും. കെഎസ്ആർടിസി ക്യാരവാനിലാണ് താമസം. കൂടാതെ എല്ലാ വാരാന്ത്യങ്ങളിലും വയനാട്, പൈതൽമല ഏകദിന ട്രിപ്പുകളും ഉണ്ടാവും.

ബുക്കിംഗിന് ഫോൺ : 9496131288, 8089463675

Post a Comment

أحدث أقدم

News

Breaking Posts