വിവാഹ ധനസഹായം 75,000 ൽ നിന്ന് 125000 രൂപയായി വര്‍ധിപ്പിച്ചു

പട്ടികജാതി വിഭാഗം നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം വര്‍ധിപ്പിച്ചു. നേരത്തെ 75,000 രൂപയാണ് നല്‍കിയിരുന്നത്. ഇത് 1,25,000 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്. ജില്ലയില്‍ 930 പേര്‍ക്ക് 75,000 രൂപ വീതം ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് വാര്‍ഷിക വരുമാന പരിധി. വിവാഹം പഞ്ചായത്തില്‍

രജിസ്‌ട്രേഷന്‍ ചെയ്ത രേഖയോടൊപ്പം പ്രായം, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെടുക.

ഫോണ്‍: 0491 2505005.

Post a Comment

أحدث أقدم

News

Breaking Posts