സാംസങ് ഗ്യാലക്സി എം സീരീസിന് വമ്പന്‍ ഓഫറുകളുമായി ആമസോണ്‍; വില പരിശോധിക്കാം



ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണില്‍ സെപ്തംബര്‍ 23-ാം തീയതിയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ആരംഭിക്കുന്നത്. എന്നാല്‍ ചില ഓഫറുകള്‍ ഇതിനോടകം തന്നെ ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും സ്മാര്‍ട്ട്ഫോണുകളിലാണ് കിഴിവുള്ളത്. സാംസങ് ഗ്യാലക്സി എം സീരീസില്‍ വരുന്ന ഫോണുകള്‍ക്കാണ് വമ്പന്‍ ഓഫറുകള്‍ കമ്പനി നല്‍കുന്നത്.

സാംസങ് ഗ്യാലക്സി എം സീരീസ്

സാംസങ് ഗ്യാലക്സി എം53 5ജി

സാംസങ് ഗ്യാലക്സി എം53 5ജിയുടെ വിപണി വില 26,499 രൂപയാണ്. എന്നാലിപ്പോള്‍ 21,999 രൂപയ്ക്ക് ഫോണ്‍ ലഭിക്കും. മീഡിയടെക് ഡൈമന്‍സിറ്റി 900 ചിപ്സെറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് വരുന്നത്. ക്വാഡ് ക്യാമറ സെറ്റ്അപ്പാണ് പിന്നിലായുള്ള, 108 മെഗാ പിക്സലാണ് (എംപി) പ്രധാന ക്യമറ. 6.7 ഇഞ്ച് അമൊഎല്‍ഇഡി ഫുള്‍ എച്ച്ഡി ഡിസ്പ്ലെയില്‍ 120 ഹേര്‍ട്ട്സ് വരെ റിഫ്രഷ് റേറ്റ് ലഭിക്കും. 5,000 എംഎഎച്ചാണ് ബാറ്ററി.

BUY NOW

സാംസങ് ഗ്യാലക്സി എം33 5ജി

സാംസങ് ഗ്യാലക്സി എം33 5ജിയുടെ വിപണി വില 17,999 രൂപയാണ്. ഓഫര്‍ വില 14,499 രൂപയാണ്. എക്സിനോസ് 1280 പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ആറ് ജിബി, എട്ട് ജിബി വേരിയന്റുകളാണ് ഫോണിനുള്ളത്. 128 ജിബി വരെയാണ് സ്റ്റോറേജ്. 6.6 ഇഞ്ച് എല്‍സിഡി ഡിസ്പ്ലെയില്‍ 120 ഹേര്‍ട്ട്സ് വരെ റിഫ്രഷ് റേറ്റ് ലഭിക്കും. നാല് ക്യാമറയാണ് ഫോണിന് പിന്നിലായി വരുന്നക്, 50 എംപിയാണ് പ്രധാന ക്യാമറ. എട്ട് എംപി സെല്‍ഫി ക്യാമറയുമുണ്ട്. 6,000 എംഎഎച്ചാണ് ബാറ്ററി. 25 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ലഭിക്കും.

BUY NOW

സാംസങ് ഗ്യാലക്സി എം32 5ജി

സാംസങ് ഗ്യാലക്സി എം32 5ജിയുടെ വിപണി വില 14,999 രൂപയാണ്. എന്നാല്‍ 11,499 രൂപയ്ക്ക് ഓഫറില്‍ ഫോണ്‍ സ്വന്തമാക്കാം. മീഡിയടെക് ഹീലിയോ ജി80 യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്നു. ക്വാഡ് ക്യാമറ സെറ്റ് അപ്പ് തന്നെയാണ് എം32 ലും, 64 എംപിയാണ് പ്രധാന ക്യാമറ. 20 എംപി സെല്‍ഫി ക്യാമറയുമുണ്ട്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമൊഎല്‍ഇഡി ഡിസ്പ്ലെയാണ് ഫോണിനുള്ളത്. 90 ഹേര്‍ട്ട്സ് വരെ റിഫ്രഷ് റെറ്റും ലഭിക്കും.

BUY NOW

Post a Comment

Previous Post Next Post

News

Breaking Posts