October - 2 Gandhi Jayanthi | ഒക്ടോബര്‍ 2- ഗാന്ധി ജയന്തി

October 2 Gandhi Jayanthi | ഒക്ടോബര്‍ 2- ഗാന്ധി ജയന്തി,ദിനാചരണം,ഗാന്ധി ക്വിസ്,QUIZ,school,GANDHI QUIZ,gandhi quiz pdf,

"ചരിത്രത്തിൽ ബുദ്ധനും ക്രിസ്തുവിനും തുല്യമായ ഒരു സ്ഥാനമുള്ള മഹാൻ" എന്നു മൗണ്ട് ബാറ്റൻ വിശേഷിപ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്.

        വിഖ്യാതനായ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി വധിക്കപ്പെട്ട സമയം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും ഗവേഷണ വിദ്യാർത്ഥികളോട് തങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച ലോക നേതാവിന്റെ പേര് എഴുതാൻ അധികൃതർ ആവശ്യപ്പെട്ടു. അവരുടെ മഹാനായ നേതാവിന്റെ വേർപാടിന്റെ പശ്ചാത്തലത്തിൽ കെന്നഡിയുടെ പേരായിരിക്കും ഭൂരിപക്ഷം പേരും എഴുതിയിരിക്കാം എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. അവർ കുറച്ച് നാമം മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നായിരുന്നു.

അതായിരുന്നു ഗാന്ധിജി വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ മഹാത്മാവ് (മഹത്തായ ആത്മാവ്) എന്ന വിശേഷണം എന്തുകൊണ്ടും അനുയോജ്യം എന്നു നമ്മെ ബോധ്യപ്പെടുത്തുന്ന ഇത്തരത്തിലുള്ള എത്രയെത്ര സംഭവങ്ങൾ.... രാഷ്ട്രപിതാവ് എന്ന പദത്തിന്റെ അർത്ഥം അറിയാത്ത കുഞ്ഞുങ്ങൾ അദ്ദേഹത്തെ 'അച്ഛൻ'  എന്നുതന്നെ അർത്ഥമുള്ള 'ബാപ്പുജി' എന്നു വിളിക്കുമ്പോൾ ഔന്നത്യത്തിലുള്ള ജന നേതാവിൽ നിന്നും ലാളന മാത്രമറിയുന്ന ഒരു പിതാവായി ഗാന്ധിജി മാറുന്നത് കാണാം. ജീവിതത്തെ തന്നെ സന്ദേശമാക്കിയ മഹാനുഭാവൻ.

ജനനം, ബാല്യം, വിദ്യാഭ്യാസം

1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്ദറിൽ കരംചന്ദ് ഗാന്ധിയുടേയും പുത്തരി ഭാര്യയുടെയും പുത്രനായി മോഹൻ ദാസ് കരംചന്ദ് ഗാന്ധി ജനിച്ചു. ഏഴാം ക്ലാസുവരെ പോർബന്തറിൽ തന്നെയായിരുന്നു പഠനം , പിന്നീടുള്ള രാജ്കോട്ടിൽ. ഭാവന നഗറിലെ രാമദാസ് കോളജിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷമുള്ള ഉപരിപഠനം. ബാരിസ്റ്റർ ബിരുദം കരസ്ഥമാക്കിയത് ഇംഗ്ലണ്ടിൽ നിന്നുമാണ്.  'Kettle' സത്യസന്ധതയുടെ പ്രതീകമായി മാറിയ സംഭവം

    ഗാന്ധിജിയുടെ ഹൈസ്കൂൾ വിദ്യാഭ്യാസം രാജ്കോട്ടിൽ ആയിരുന്നു. പഠന പുരോഗതി വിലയിരുത്താൻ ബ്രിട്ടീഷ് ഇൻസ്പെക്ടറായിരുന്ന മിസ്റ്റർ ഗിൽസ് ഗാന്ധിജിയുടെ ക്ലാസ്സിലെത്തി. അഞ്ച് ഇംഗ്ലീഷ് പദങ്ങൾ സ്ലേറ്റിൽ എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജി 'Kettle' എന്ന പദം തെറ്റായാണ് എഴുതിയതെന്ന് മനസിലായ ക്ലാസ് അധ്യാപകൻ, തന്റെ ബൂട്സ് കൊണ്ട് കാലിൽ തട്ടി സമീപത്തിരിക്കുന്ന കുട്ടിയുടെ സ്ലേറ്റിലെ  വാക്കുകൾ കണ്ട് എഴുതുവാൻ സൂചന നൽകി. എന്നാൽ സത്യസന്ധനായ മോഹൻദാസ് അതിന് തയ്യാറായില്ല. കേട്ടെഴുത്തിൽ ഗാന്ധിജിയുടെ എല്ലാവരും എല്ലാ പദങ്ങളും ശരിയാക്കി എങ്കിലും തന്റെ സത്യപരീക്ഷയിൽ ഒരു പദത്തിന്റെ തെറ്റ് ഒരു വൻവിജയമായി ഗാന്ധിജി വിലയിരുത്തി.

      "സ്വഭാവരൂപീകരണം വിദ്യാഭ്യാസത്തിന്റെ അടുത്തറിയാൻ അടുത്ത് ഇട്ടുകഴിഞ്ഞാൽ കുട്ടികൾക്കു മറ്റെല്ലാ കാര്യങ്ങളും സ്വന്തമായോ സുഹൃത്തുക്കളുടെ സഹായം കൊണ്ടോ സ്വയം പഠിക്കാൻ കഴിയും."

👉  ജീവിതത്തിൻ്റെ സന്ദേശമെന്താണെന്ന്  പ്രവൃത്തിയിലൂടെ കാണിച്ചു തന്ന മഹാത്മാവിൻ്റെ വിലപ്പെട്ട 100 വചനങ്ങൾ  കലാകാരൻമാർ വർണ്ണങ്ങളിലും വരകളിലും തീർത്ത ചിത്രങ്ങളോടൊപ്പം- Click here

👉  ഗാന്ധി ക്വിസ്‌ - CLICK HERE

👉 ഗാന്ധി ജയന്തി ദിനത്തിൽ കേൾപ്പിക്കാനായി ഒരു ആഡിയോ - CLICK HERE

👉  ഗാന്ധി ക്വിസ്‌ PDF 

👉  ഗാന്ധിജീ സ്റ്റാമ്പുകളില്‍ - CLICK HERE 

👉   GANDHI POEMS | ഗാന്ധി കവിതകളിലൂടെ -CLICK HERE

👉   ഗാന്ധിജിയുടെ 100 ചിത്രങ്ങളും സൂക്തങ്ങളും : DOWNLOAD  | FLIP BOOK 

Post a Comment

Previous Post Next Post

News

Breaking Posts