കിസാൻ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കേണ്ടത് എങ്ങനെ?

 

കിസാൻ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കേണ്ടത് എങ്ങനെ ? How to apply for kisan credit card

 ആത്മനിർഭർ ഭാരതത്തിനായുള്ള സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക, സമഗ്ര പാക്കേജിൽ ഇന്ത്യയുടെ കാർഷിക മേഖലയ്ക്കും കർഷക ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന ചില തീരുമാനങ്ങളും പാക്കേജിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 2 മാസത്തിൽ 25 ലക്ഷം കർഷകർക്കും വരും ദിവസങ്ങളിൽ 2.5 കോടി കർഷകർക്കും പുതിയ കിസാൻ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.കുറഞ്ഞ നിരക്കിൽ വായ്പകിസാൻ ക്രെഡിറ്റ് കാർഡുള്ള 2.5 കോടി കർഷകർക്ക് രണ്ട് ലക്ഷം കോടി രൂപയുടെ വായ്പ ലഭിക്കുമെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി.. കഴിഞ്ഞ 3 മാസത്തിനിടെ ഏകദേശം 3 കോടി കർഷകർക്ക് 4.2 ലക്ഷം കോടി രൂപയുടെ വായ്പ കുറഞ്ഞ നിരക്കിൽ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.. കേന്ദ്രസർക്കാർ കർഷകർക്കായി ആരംഭിച്ചിരിക്കുന്ന ക്ഷേമ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി). 1998 ലാണ് ഇത് ആരംഭിച്ചത്.

ഇന്ത്യയിലെ ഭൂരിഭാഗം കർഷകർക്കും അവരുടെ നിലനിൽപ്പിന് മതിയായ വരുമാനം ലഭിയ്ക്കുന്നില്ല എന്നതിനാൽ ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഇത്തരം സാഹചര്യങ്ങളിൽ ഈ കർഷകരെ സഹായിക്കുന്നതിനായിട്ടാണ് ഇന്ത്യാ ഗവൺമെന്റ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ആരംഭിച്ചിട്ടുള്ളത്

സമയബന്ധിതവുമായ വായ്പാ സഹായം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുവാനുള്ള യോഗ്യതാ മാനദണ്ഡങ്ങളും ആനുകൂല്യങ്ങളും പരിശോധിയ്ക്കാം.

കിസാൻ ക്രെഡിറ്റ് കാർഡ് സൗജന്യമായി എങ്ങനെ നേടാം ?

നിങ്ങൾ ഒരു കൃഷിക്കാരനാണോ ? നിങ്ങൾക്ക് ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുണ്ടെങ്കിൽ എളുപ്പത്തിൽ പുതിയ കിസാൻ ക്രെഡിറ്റ് കാർഡ് നേടാം.. വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത രേഖകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇവ ഓരോ ബാങ്കിലും സ്വീകാര്യമായ അടിസ്ഥാന രേഖകളാണ്.. കിസാൻ ക്രെഡിറ്റ് കാർഡ് നൽകുന്നതിനുള്ള പരിശോധന, പ്രോസസ്സിംഗ് ഫീസ്, ലേസർ ഫോളിയോ ചാർജ് എന്നിവ സർക്കാർ നിർത്തലാക്കി. അതിനാൽ മുകളിൽ പറഞ്ഞ രേഖകളുണ്ടെങ്കിൽ , നിങ്ങൾക്ക് എളുപ്പത്തിൽ കാർഡ് ലഭിക്കും.

പോകേണ്ടത് എവിടെ ?

കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ ഓൺലൈൻ സമർപ്പിക്കാൻ നിങ്ങൾ അടുത്തുള്ള അക്ഷയ അല്ലെങ്കില് ഡിജിറ്റൽസേവ കോമൺ സർവ്വീസ് സെന്ററുകളിലാണ് പോകേണ്ടത്.. ബാങ്കിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു നൽകി കർഷകർക്ക് അപേക്ഷ സമർപ്പിക്കാം.. ഇതോടൊപ്പം കൃഷിക്കാരൻ തന്റെ ഭൂമി രേഖകളും വിള വിശദാംശങ്ങളും നൽകേണ്ടിവരും.. ഇതു കൂടാതെ മുമ്പ് കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കേണ്ടതുണ്ട്.

കിസാൻ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കേണ്ടത് എങ്ങനെ ?

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അക്കൗണ്ട് തുറന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ സർക്കാർ പദ്ധതി പ്രയോജനപ്പെടുത്താം.. ഇതിനായി നിങ്ങൾ ആദ്യം https://pmkisan.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.. ഇവിടെ നിന്ന് നിങ്ങൾ കിസാൻ ക്രെഡിറ്റ് കാർഡിന്റെ ഫോം ഡൌൺലോഡ് ചെയ്യണം.. ഔദ്യോഗിക സൈറ്റിന്റെ ഹോം‌ പേജിൽ‌, ഡൌൺ‌ലോഡ് കെ‌സി‌സി ഫോം ഓപ്ഷൻ കാണും.. ഇവിടെ നിന്ന് ഫോം ഡൌൺലോഡ് ചെയ്യാം..എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കേണ്ട ഒരു അപേക്ഷാ ഫോമാണ് നിങ്ങൾക്ക് ലഭിക്കുക.. നിങ്ങളുടെ അപേക്ഷാ ഫോമിൽ വിളയുടെ വിശദാംശങ്ങൾ സഹിതം പൂരിപ്പിക്കണം.. ഇതുകൂടാതെ, മറ്റേതെങ്കിലും ബാങ്കിൽ നിന്നോ ബ്രാഞ്ചിൽ നിന്നോ മറ്റൊരു കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കേണ്ടതുണ്ട്.

കിസാൻ ക്രെഡിറ്റ് കാർഡിന്റെ ലക്ഷ്യം

– വിളവെടുപ്പിനു ശേഷമുള്ള ചെലവുകൾ വഹിക്കാൻ.

– കർഷക കുടുംബത്തിന്റെ ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റുന്നതിന്.

കാർഷിക ആസ്തികളുടെ പരിപാലനത്തിന് പ്രവർത്തന മൂലധനം നൽകുന്നതിന്.

– കൃഷിക്ക് നിക്ഷേപ വായ്പ ആവശ്യകത.

കിസാൻ ക്രെഡിറ്റ് കാർഡിന് അർഹതയുള്ള സ്ഥാപനങ്ങൾ

– കർഷകർ – ഉടമ കൃഷിക്കാരായ വ്യക്തിഗത/സംയുക്ത വായ്പക്കാർ.

– പാട്ടത്തിനെടുക്കുന്ന കർഷകർ, വാക്കാലുറപ്പിച്ച പാട്ട ഭൂമി കൈവശം വച്ചിട്ടുള്ളവർ, ഷെയർ ക്രോപ്പർമാർ.

– കുടിയാൻ കർഷകർ, ഷെയർ ക്രോപ്പർമാർ തുടങ്ങിയവർ ഉൾപ്പെടെയുള്ള കർഷകരുടെ സ്വയം സഹായ ഗ്രൂപ്പുകൾ (എസ് എച്ച് ജികൾ) അല്ലെങ്കിൽ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെ എൽ ജി).

– കർഷകന്റെ പ്രായം 18 നും 75 നും ഇടയിൽ ആയിരിക്കണം.

കിസാൻ ക്രെഡിറ്റ് കാർഡിൽ നിന്ന് ലഭിയ്ക്കുന്ന ആനുകൂല്യങ്ങൾ

റിവോൾവിംഗ് ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട്.– അക്കൗണ്ടിലെ ക്രെഡിറ്റ് ബാലൻസ് സേവിംഗ്സ് ബാങ്ക് നിരക്കിൽ പലിശ ലഭിക്കും.- ക്രോപ്പിംഗ് പാറ്റേൺ പരിഗണിച്ച് ആവശ്യകത അടിസ്ഥാനമാക്കിയുള്ള ധനസഹായം.- തിരിച്ചടവിനുള്ള കാലയളവ് വിളയുടെ കാലയളവ് അനുസരിച്ചാണ്.- പെട്ടെന്നുള്ള വായ്പക്കാർക്ക് പ്രതിവർഷം 3 ശതമാനം വരെ പലിശ ഇളവ് ലഭിയ്ക്കും.യോഗ്യരായ എല്ലാ വായ്പക്കാർക്കും റുപേ ഡെബിറ്റ് കാർഡുകൾ ലഭിയ്ക്കും .

Post a Comment

أحدث أقدم

News

Breaking Posts