പ്ലസ് ടു കഴിഞ്ഞവർക്ക് ആർമി ടെക്നിക്കൽ എൻട്രി: അപേക്ഷ സെപ്റ്റംബർ 21വരെ

Indian army technical entry scheme

 മികച്ച മാർക്കോടെ പ്ലസ് ടു പാസായവർക്ക് ആർമി പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീമിൽ മികച്ച അവസരം. ആകെ 90 ഒഴിവുകളാണ് ഉള്ളത്. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. 5 വർഷമാണ് പരിശീലന കാലയളവ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനത്തിന് ശേഷം ലഫ്റ്റ്നന്റ് റാങ്കിൽ നിയമനവും ലഭിക്കും.


അപേക്ഷ സെപ്റ്റംബർ 21 വരെ സമർപ്പിക്കാം. http://joinindianarmy.nic.in വഴി അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി,മാത്‍സ് വിഷയങ്ങൾ പഠിച്ച് 60ശതമാനം മാർക്കോടെ പ്ലസ് ടു /അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജെഇഇ മെയിൻ 2022 പരീക്ഷ എഴുതിയവരാകണം. 2003 ജൂലൈ 2ന് മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്.


അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. രണ്ടുഘട്ടങ്ങളായി 5 ദിവസം നീണ്ടുനിൽക്കുന്നതാണ് അഭിമൂഖം. സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയ്ക്കും വൈദ്യപരിശോധനയ്ക്കും ശേഷമാണ് തിരഞ്ഞെടുപ്പ്.

Post a Comment

أحدث أقدم

News

Breaking Posts