കേരള എൻജിനീയറിങ്, ഫാർമസി(KEAM) പ്രവേശനത്തിനുള്ള റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഉച്ചക്ക് 12.30ന് മന്ത്രി ആർ.ബിന്ദു ഫലപ്രഖ്യാപനം നടത്തും.
പരീക്ഷയുടെ സ്കോർ ആഗസ്റ്റ് മൂന്നിനാണ് പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നിവക്ക് ലഭിച്ച മാർക്കിനും പ്രവേശനപരീക്ഷയിൽ ലഭിച്ച സ്കോറിനും തുല്യപരിഗണന നൽകിയുള്ള സ്റ്റാന്റേഡൈസേഷനിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. എൻജിനീയറിങ് പേപ്പർ ഒന്ന് പരീക്ഷ 1,02,066 പേരും പേപ്പർ രണ്ട് പരീക്ഷ 75,784 പേരുമാണ് എഴുതിയത്.
ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്. രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി തോമസ് ബിജുവും മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും സ്വന്തമാക്കി.
50,858 പേർ റാങ്കു പട്ടികയിൽ ഇടംനേടി. ആദ്യ അയ്യായിരം റാങ്കിൽ 2,215 (സംസ്ഥാന സിലബസ്), 2,568 (കേന്ദ്ര സിലബസ്) പേർ ഉൾപ്പെട്ടു. ജൂലൈ 4നു നടന്ന പ്രവേശന പരീക്ഷയുടെ (കീം) സ്‍കോർ ഓഗസ്റ്റ് 4നു പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ്ടു മാർക്ക് കൂടി സമീകരിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്.
Post a Comment