കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം

കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം Seat belt mandatory for back seats


കാറിൽ പിൻസീറ്റിൽഇരിക്കുന്നവർക്കുംസീറ്റ്ബെൽറ്റ്നിർബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.നിയമംകർശനമായി നടപ്പാക്കും.

സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഇടാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാറുകളിൽ കൂടുതൽ എയർബാഗുകൾ ഘടിപ്പിക്കണമെന്നും 2024 ലോടെ വാഹനംഅപകടമരണങ്ങൾപകുതിയായികുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരി പറഞ്ഞു. സൈറസ് മിസ്ത്രിയുടെ മരണം ഒരു പാഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾറോഡപകടങ്ങളിൽ മരിക്കുന്നത് 18 നും 34 വയസിനുംഇടയിലുളളവരാണ്. കഴിഞ്ഞ 8 വർഷമായി തനിക്ക് വിജയിക്കാനാവാതെ പോയത് റോഡപകടങ്ങൾ കുറയ്ക്കാനാവാത്തതിലാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم

News

Breaking Posts