ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍അദ്ദേഹം അവരോട് പറഞ്ഞു.
“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.
ഭാവിലോകത്തിന്‍റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും അധ്യാപക ദിനാശംസകള്‍.
ഈ അധ്യാപക ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്കായുള്ള ആശംസകള്‍ ഇതാ:
1. പ്രിയപ്പെട്ട ടീച്ചറെ, നിങ്ങളുടെ മാര്‍ഗനിര്‍ദേശവും ജ്ഞാനവും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന ഈ സ്ഥാനത്ത് എത്തില്ലായിരുന്നു. നന്ദി, അധ്യാപക ദിനാശംസകള്‍!
2. നിങ്ങള്‍ക്ക് അധ്യാപക ദിനാശംസകള്‍! നിങ്ങളുടെ ജ്ഞാനവും അര്‍പ്പണബോധവും ദയയും എല്ലായ്‌പ്പോഴും ഞങ്ങളെ ശരിയായ പാതയില്‍ നയിക്കുകയും മികച്ച മനുഷ്യരാകാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും.
3. പ്രിയ അധ്യാപകന്, അധ്യാപക ദിനം ആശംസകള്‍. വഴികാട്ടിയായതിനും എന്റെ പഠനത്തില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ എന്നെ പ്രചോദിപ്പിച്ചതിനും നന്ദി. നിങ്ങളാണ് മികച്ച അധ്യാപകന്‍.
4. നിങ്ങളെപ്പോലുള്ള അധ്യാപകരാണ് ഞങ്ങളെപ്പോലുള്ള സാധാരണ വിദ്യാര്‍ത്ഥികളെ അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നത്.
5. വിദ്യാര്‍ത്ഥികളുടെ ആത്മാവിനെ ജീവിതകാലം മുഴുവന്‍ പരിപാലിക്കുന്ന ഒരാളാണ് അധ്യാപകന്‍. എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിനാശംസകള്‍!
6. അധ്യാപക ദിനാശംസകള്‍! ദയവായി എന്റെ വലിയ ബഹുമാനവും ആശംസകളും സ്വീകരിക്കുക!
7. ഞങ്ങളിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ നിങ്ങള്‍ നടത്തിയ എല്ലാ പ്രയത്‌നങ്ങളും കഠിനാധ്വാനവും ഒരിക്കലും വെറും വാക്കുകളില്‍ തിരിച്ചടയ്ക്കാനാവില്ല. നിങ്ങളെപ്പോലുള്ള ഒരു അധ്യാപകനെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കാന്‍ മാത്രമേ കഴിയൂ!
8. നിങ്ങളുടെ വാക്കുകളും മനോഭാവവും പ്രവൃത്തികളും ഞങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അത്ര നല്ല മാറ്റമുണ്ടാക്കി! ഞങ്ങള്‍ നിങ്ങളോട് വളരെ നന്ദിയുള്ളവരാണ്!
9. നിങ്ങളെപ്പോലെ ഒരു അദ്ധ്യാപകനെ ലഭിച്ചത് എന്റെ ഭാഗ്യമാണ്. സന്തോഷത്തിന്റെ നിമിഷങ്ങള്‍ നിറഞ്ഞ ഒരു അധ്യാപക ദിനം ഞാന്‍ ആശംസിക്കുന്നു!
10. അധ്യാപക ദിനാശംസകള്‍! ഇന്നും എല്ലാ ദിവസവും ഞങ്ങള്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു!
അധ്യാപക ദിന ക്വിസ് | Teachers Day Quiz
അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാമിന്ന് ആചരിക്കുന്നത്.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. സര്‍വേപ്പിള്ളി രാധാകൃഷ്ണന്‍. അദ്ധ്യാപകനായാണ് ഡോ:എസ് രാധാകൃഷ്ണന്‍ ഔദ്യോഗിക ജീവിതം തുടങ്ങിയത്. അദ്ധ്യാപകന്‍ എന്ന നിലയിലാണ് ലോകപ്രശസ്തനായതും. ലോകത്തെ നൂറോളം സര്‍വകലാശാലകള്‍ അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. രാജ്യം പരമോന്നത ബഹുമതിയായ "ഭാരതരത്നം " നല്‍കി. രാഷ്ട്രപതിയായിരിക്കേ അദ്ദേഹത്തിനാണ് ആദ്യമായി ഭാരതരത്നം ലഭിച്ചത്. തത്വചിന്തകന്‍, അദ്ധ്യാപകന്‍, നയതന്ത്രജ്ഞന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍,സാംസ്കാരിക നായകന്‍ എന്നീ നിലകളീല്‍ അദ്ദേഹത്തിന്‍റെ സേവനം വിലപ്പെട്ടതാണ്. വസുധൈവ കുടുംബകം എന്നതായിരുന്നു ഡോ: രാധാകൃഷ്ണന്‍റെ കാഴ്ചപ്പാട്.
വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് നമുക്കറിയാം. ഓൺലൈൻ വിദ്യാഭ്യാസം സജീവമായ ഇക്കാലത്ത് വിദ്യാഭ്യാസത്തിൻ്റെ പ്രധാന ഘടകം അദ്ധ്യാപകർ തന്നെയാണ് എന്നതിൽ സന്ദേഹമില്ല. മതാ.പിതാ, ഗുരു, ദൈവം എന്ന പ്രസ്താവനയിലൂടെ വ്യക്തമാക്കപ്പെടുന്നത് സ്വാഭാവികമായ ജീവിത പ്രക്രിയയാണ്. ഗുരു ഒരു ഉപകരണം മാത്രമാണ്. ഒരുപാധി, ഒരു പടിവാതില്‍,
അപ്പുറത്തേക്ക് കടന്നുചെല്ലാനായി. അത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഗുരു എന്ന വാതില്‍ പാളിയിലൂടെയാണ് നിങ്ങള്‍ അതിനപ്പുറത്തുള്ളത് എന്താണെന്ന് നോക്കിക്കാണുന്നത്. ഈ വാതിലില്‍ കൂടിയാണ് നിങ്ങള്‍ അതിനപ്പുറത്തേക്ക് പ്രവേശിക്കുന്നത്. ഒരു മുറിക്കുള്ളില്‍ അടച്ചുപൂട്ടപ്പെട്ടിരിക്കുന്ന ഒരാള്‍ക്ക്,പുറത്തേക്ക് കടക്കാനുള്ള ഒരു സാദ്ധ്യതയാണ് വാതില്‍. അതുകൊണ്ട് ഗുരുവിന്‍റെ സ്ഥാനം എപ്പോഴും അദ്വതീയമാണ്.
ഒരു പ്രത്യേക തൊഴിലായി പരിഗണിച്ചിരുന്നില്ല. വിദ്യാഭ്യാസം സാർവ്വത്രികമായതോടെയാണ് അദ്ധ്യാപകർ എന്ന പ്രത്യേക വർഗ്ഗമുണ്ടായത്. പുരാതനകാലത്ത് വളരെ പ്രസിദ്ധമായ വിദ്യാഭ്യാസ കേന്ദ്രങ്ങളുണ്ടായിരുന്നു.
നളന്ദയും തക്ഷശിലയുമെല്ലാം ഇതിൻ്റെ മകുടോദാഹരണങ്ങളാണ്.
ഏറ്റവും നല്ല അദ്ധ്യാപകൻ പഠിപ്പിക്കുന്നത് "പുസ്തകങ്ങളിൽ നിന്നാവരുത് , മറിച്ച് ഹൃദയത്തിൽ നിന്നായിരിക്കണം..!" ഒരു വിദ്യാർത്ഥിയെ എങ്ങിനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നത് അദ്ധ്യാപകൻ തന്നെയാണ്. നല്ല അദ്ധ്യാപകനു പ്രധാനമായും നാലു ഗുണങ്ങളുണ്ടായിരിക്കണം. സൃഷ്ടിപരത, പരിചിന്തനശേഷി, നൂതനത്വം, സൂക്ഷ്മബോധം എന്നിവയാണവ.
വിദ്യാർത്ഥികളെ നേർവഴിക്കു നയിക്കുന്നതിൽ രക്ഷിതാക്കളെക്കാൾ ഉത്തരവാദിത്തം അദ്ധ്യാപകർക്കു തന്നെയാണ്. ഒരു നല്ല അദ്ധ്യാപകന്‍ മെഴുകുതിരി പോലെയാണ്. വിദ്യാഭ്യാസത്തിൻ്റെയും അദ്ധ്യാപകൻ്റെയും വിദ്യാലയങ്ങളുടെയും പ്രസക്തി എത്രമാത്രമാണെന്ന് നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കയാണ്.അദ്ധ്യാപകർ വിദ്യാർത്ഥി സമൂഹത്തിന് മാതൃകയും വഴികാട്ടികളുമാകണം. എന്ന സന്ദേശം കൂടിയാണ് അദ്ധ്യാപകദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്.
Post a Comment