രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിത ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിലാണ് ശിശുദിനം. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് കുട്ടികൾ. ഏതൊരു രാജ്യത്തിന്റെയും ഉന്നമനത്തിന് കുട്ടികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത്തരത്തിൽ കുട്ടികൾക്കായി ആഘോഷിക്കപ്പെടുന്ന ദിനമാണ് നവംബർ 14. ഇന്ത്യ എല്ലാ വർഷവും നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു. കുട്ടികളുടെ ദേശീയ ഉത്സവമെന്ന് കരുതുന്ന ശിശുദിനം രാജ്യത്തുടനീളം ഗംഭീരമായാണ് ആഘോഷിക്കുന്നത്.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിത ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിലാണ് ശിശുദിനം ആഘോഷിക്കുന്നത്. ജവഹർലാൽ നെഹ്റുവിനെ കുട്ടികൾ സ്നേഹപൂർവം ‘ചാച്ചാ നെഹ്റു’ എന്നാണ് വിളിച്ചിരുന്നത്. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കാരണം നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു.
1964 ലാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷമാണ് നവംബർ 14 രാജ്യത്ത് ശിശുദിനമായി ആചരിക്കാനുള്ള തീരുമാനങ്ങൾ എടുത്തത്. ഇത് സംബന്ധിച്ച പ്രമേയം പാർലമെന്റിൽ പാസാക്കുകയും 1965 ൽ രാജ്യത്ത് ആദ്യമായി നവംബർ 14 ന് ശിശുദിനം ആഘോഷിക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെ നിർദ്ദേശപ്രകാരം, ലോക ശിശുദിനം നവംബർ 20 നാണ് ആഘോഷിച്ചിരുന്നത്. 1964 ന് മുൻപ് ഇന്ത്യയിലും നവംബർ 20 ശിശുദിനമായി ആഘോഷിച്ചിരുന്നു. 1956 ലാണ് രാജ്യത്ത് ആദ്യമായി നവംബർ 20 ശിശുദിനമായി ആഘോഷിച്ചത്.
നവംബർ 20 ലോക ശിശുദിനമായി ആചരിക്കുന്നുണ്ടെങ്കിലും വിവിധ രാജ്യങ്ങൾ ജൂൺ ഒന്നിന് ശിശുദിനം ആഘോഷിക്കുന്നുണ്ട്. ഏകദേശം 50 ലധികം രാജ്യങ്ങളിലാണ് ജൂൺ 1 ശിശുദിനമായി ആഘോഷിക്കുന്നത്. കുട്ടികൾക്ക് പ്രാധാന്യം നൽകി ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിശ്ചിത തീയതികളിൽ ശിശുദിനം ആഘോഷിക്കാറുണ്ടെങ്കിലും, ലോകത്ത് ശിശുദിനം ആഘോഷിക്കാത്ത രാജ്യവുമുണ്ട്. അത്തരത്തിൽ ശിശുദിനം ആഘോഷിക്കാത്ത ഏക രാജ്യം ബ്രിട്ടനാണ്.
ശിശുദിനം ക്വിസ്, പോസ്റ്ററുകള്‍, നെഹ്‌റു ക്വിസ്, പ്രസംഗം ഓഡിയോ എന്നിവക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment