KTET ഹാൾ ടിക്കറ്റ് 2022 നവംബർ 21, 2022-ന് കേരള പരീക്ഷാഭവൻ പുറത്തിറക്കും. പരീക്ഷയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള KTET അഡ്മിറ്റ് കാർഡ് ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കും. അപേക്ഷകർക്ക് അവരുടെ ആപ്ലിക്കേഷൻ ഐഡി, ആപ്ലിക്കേഷൻ നമ്പർ, കാറ്റഗറി 1, കാറ്റഗറി 2, കാറ്റഗറി 3, കാറ്റഗറി 4 തുടങ്ങിയ ലോഗിൻ വിശദാംശങ്ങൾ നൽകി KTET അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.
കേരളത്തിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിലേക്കുള്ള അധ്യാപകരുടെ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള സംസ്ഥാന യോഗ്യതാ പരീക്ഷയാണ് KTET. KTET 2022 പരീക്ഷ ഡിസംബർ 3, 4 തീയതികളിൽ രണ്ട് ഷിഫ്റ്റുകളിലായി നടത്തും – 10.00 AM മുതൽ 12.30 PM, 02.00 PM മുതൽ 04.30 PM വരെ.
2022 ഒക്ടോബര്‍ മാസത്തിലെ കെടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 14/11/22 വൈകുന്നേരം 5മണി വരെ നീട്ടിയതായി അറിയിക്കുന്നു. പരീക്ഷാഹാള്‍ ടിക്കറ്റ് 28/11/22 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതാണ്.
പരീക്ഷ തീയതികൾ:
വിഭാഗം | തീയതി | ദിവസം | സമയം | സമയപരിധി |
കാറ്റഗറി 1 | 03/12/2022 | ശനി | 10.00 AM -12.30 PM | 2 മണിക്കൂർ 30 മിനിറ്റ് |
കാറ്റഗറി 2 | 03/12/2022 | ശനി | 2.00 PM – 4.30 PM | 2 മണിക്കൂർ 30 മിനിറ്റ് |
കാറ്റഗറി 3 | 04/12/2022 | ഞായർ | 10.00 AM -12.30 PM | 2 മണിക്കൂർ 30 മിനിറ്റ് |
കാറ്റഗറി 4 | 04/12/2022 | ഞായർ | 2.00 PM – 4.30 PM | 2 മണിക്കൂർ 30 മിനിറ്റ് |
KTET Admit Card എങ്ങനെ ഡൗൺലോഡ് ചെയാം:
- KTET ഔദ്യോഗിക വെബ്സൈറ്റ് ആയ kerala.gov.in സന്ദർശിക്കുക.
- അഡ്മിറ്റ് കാർഡ് 2022′ ടാബ്/ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- KTET ആപ്ലിക്കേഷൻ ഐഡി, അപ്ലിക്കേഷൻ നമ്പർ, വിഭാഗം എന്നിവ നൽകുക.
- സമർപ്പിക്കുക ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- കേരള TET അഡ്മിറ്റ് കാർഡ് ഇപ്പോൾ ലഭ്യമാകും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.
- കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് 2022 അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് എടുക്കുക.
Post a Comment