വിദ്യാഭ്യാസ ധനസഹായം – WCD അപേക്ഷകൾ ക്ഷണിക്കുന്നു!

 


വനിതകൾ ഗൃഹനാഥരായിട്ടുളളവരുടെ മക്കൾക്ക് 2022-23 വർഷത്തെ വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് www.schemes.wcd.kerala.gov.in ൽ ഡിസംബർ 31 വരെ അപേക്ഷിക്കാം. 2022-23 വർഷത്തേക്കുള്ള വിദ്യാഭ്യാസ സഹായം നൽകുന്നതിന് വനിതാ കുടുംബനാഥന്മാരുടെ കുട്ടികൾക്ക് www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഡിസംബർ 31 വരെ അപേക്ഷിക്കാം.

2022-2023 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ഇപ്പോൾ ക്ഷണിക്കുന്നു. വിവാഹ മോചിതരായ വനിതകൾ, ഭർത്താവ് ഉപേക്ഷിച്ചു പോയവർ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിക്ക് പോകാൻ സാധിക്കാത്ത കുടുംബത്തിലെ വനിതകൾ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞവർ, നിയമപരമായ വിവാഹത്തിലൂടെ അമ്മമാരായവർ എ.ആർ.ടി. തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന HIV ബാധിതരായ വ്യക്തികൾക്ക് പദ്ധതിയിൽ ആനുകൂല്യം ലഭിക്കുക. മുകളിൽ പറഞ്ഞ അവസ്ഥകളിൽ ഉള്ളവർ മാത്രം അപേക്ഷകൾ സമർപ്പിക്കുക.

വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി ആണ് ഇത്. പൊതുജനങ്ങൾക്ക് വ്യവസ്ഥകൾക്ക് അതീതം ആയി നേരിട്ട് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കും. പദ്ധതിക്ക് അപേക്ഷിക്കുന്നതിനു മുന്നേ ഒരു വൺ ടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. അതിനായി ആധാർ കാർഡ് റേഷൻ കാർഡ് തുടങ്ങിയവയുടെ സ്കാന്‍ ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷക നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അപേക്ഷിക്കുവാൻ കഴിയുന്ന പദ്ധതികൾ പ്രദർശിപ്പിക്കുന്നു. അവരുടെ യോഗ്യത അനുസരിച്ച് പ്രസ്തുത പദ്ധതികളിൽ അപേക്ഷിക്കാം. മുന്നേ വൺ ടൈം രജിസ്ട്രേഷൻ ചെയ്തവർക്ക് ലോഗിൻ ചെയ്യുക എന്ന ബട്ടൻ ക്ലിക്ക് ചെയ്തു അപേക്ഷയുടെ സ്ഥിതി അറിയുവാനും പുതിയ അപേക്ഷകൾ  നൽകാവുന്നതാണ്.

കേരള സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതി ആണ് ഇത്. ഇത്തരത്തിൽ നിരവധി പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യാറുണ്ട്. യോഗ്യത ഉള്ളവർക്ക് ഈ പദ്ധതികൾ മുഖേന ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. നിരാലംബരായ കുടുംബ നാഥകൾക്കു൦ വിധവകൾക്കും അവരുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് സർകാർ ഈ പദ്ധതി ആവിഷ്‌കരിച്ചത്.  അപേക്ഷകൾ സമർപ്പിക്കുമ്പോൾ ആവശ്യമായ എല്ലാ രേഖകളും ഹാജർ ആകേണ്ടതാണ്. അല്ലാത്ത പക്ഷ൦ അവ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

Post a Comment

Previous Post Next Post

News

Breaking Posts