Indian Air Force Agnipath Agniveer Vayu Recruitment 2022

 

Indian Air Force Agnipath Agniveer Vayu Recruitment 2022

അഗ്നിപഥ് സ്ലീമിന്റെ ഭാഗമായി എയർഫോഴ്സിലേക്കുള്ള അഗ്നി വീർ വായു തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു.

  • Job Role    Agniveer Vayu
  • Qualification    12th/Diploma
  • Total Vacancies    Not Disclosed
  • Experience    Freshers/Experienced
  • Stipend    Rs.30,000/-
  • Job Location    Across India
  • Application Last Date    23 November 2022

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവസരം.

നാലു വർഷത്തേക്കായിരിക്കും നിയമനം

പ്രായം : 17½ to 21 വയസ്സ്.

അപേക്ഷകർ 2002 ജൂൺ 27-നും 2005 ഡിസംബർ 27-നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം.

യോഗ്യത : 50 ശതമാനം മാർക്കോടെയുള്ള പന്ത്രണ്ടാം ക്ലാസ് വിജയമാണ് അടിസ്ഥാനയോഗ്യത.

ഇംഗ്ലീഷ് വിഷയത്തിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം.

സയൻസ് വിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം.

50 ശതമാനം മാർക്കിൽ കുറയാത്ത മൂന്നുവർഷ എൻജിനീയറിങ് ഡിപ്ലോമ നേടിയവർക്കും വൊക്കേഷണൽ കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

ഇവർ പത്താംക്ലാസിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം.

കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.

അപേക്ഷകർക്ക് മികച്ച ശാരീരികക്ഷമതയുണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ്

ഓൺലൈൻ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

2023 ജനുവരി 18 മുതൽ 24 വരെയായിരിക്കും എഴുത്തുപരീക്ഷ.

നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കും.

  • 1.6 കി.മീ. ഓട്ടം,
  • പുഷ് അപ്,
  • സിറ്റ് അപ്,
  • സ്വാട്ട് എന്നിവയുൾപ്പെടുന്നതായിരിക്കും ശാരീരിക ക്ഷമതാപരീക്ഷ.

വനിതകൾക്ക് പുഷ് അപ് ഉണ്ടായിരിക്കില്ല.

ശമ്പളം : അഗ്നിവീറായി തിരഞെഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം 30,000 രൂപയും അടുത്ത മൂന്നുവർഷങ്ങളിൽ 33,000 രൂപ,36,500 രൂപ, 40,000 രൂപ എന്നിങ്ങനെയുമായിരിക്കും പ്രതിമാസവേതനം.

ഇതിൽനിന്ന് നിശ്ചിതതുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് വകയിരുത്തും.

നാലുവർഷസേവനത്തിനുശേഷം സേനയിൽനിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷംരൂപ സേവാനിധി പാക്കേജായി നൽകും.

രജിസ്ട്രേഷൻ ചെയ്യേണ്ട വിധം

  • agnipathvayu.cdac.in എന്ന വെബ്സൈറ്റിലൂടെ നവംബർ ഏഴിന് വൈകീട്ട് അഞ്ചുമണിമുതൽ രജിസ്റ്റർചെയ്യാം.
  • യോഗ്യതാ സർട്ടിഫിക്കറ്റുകൾ,ഫോട്ടോ, ഒപ്പ്, വിരലടയാളം, രക്ഷിതാവിന്റെ ഒപ്പ് (18 വയസ്സ് തികയാത്തവർക്ക്) എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
  • 250 രൂപയാണ് ഫീസ്.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 23.
  • കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts