സംസ്ഥാനത്തു ക്രിസ്തുമസ് – പുതുവത്സര മാർക്കറ്റുകൾ സജീവമായി ഇരിക്കുക ആണ്. 13 ഉത്പന്നങ്ങൾ ഇപ്പോൾ സബ്‌സിഡി നിരക്കിൽ നിങ്ങൾക്ക് ലഭ്യം ആകിയിരിക്കുക ആണ്. ഗുണനിലവാരം ഉള്ള നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യം ആകുന്ന മാർക്കറ്റ് ആണ് ഇത്. സംസ്ഥാനത്തു ഉടനീളം ഈ മാർക്കറ്റ് തയ്യാറാക്കിയിരിക്കുക ആണ് സർക്കാർ. മുഖ്യ മന്ത്രി ശ്രി. പിണറായി വിജയൻ ആണ് ഈ നിരക്കിൽ സാധനങ്ങൾ എത്തിക്കുന്ന പദ്ധതി ഉൽഘാടനം ചെയുന്നത്.
ഡിസംബർ 20 നു ആണ് മന്ത്രി ക്രിസ്മസ് പുതുവത്സര മാർക്കറ്റ് പൊതുജനങ്ങൾക്കായി സമർപ്പിക്കുന്നത്. 13 നിത്യോപയോഗ സാധനങ്ങൾക്കു 5 മുതൽ 50 ശതമാനം വരെ വില കുറവിൽ ആണ് ജനങ്ങൾക്ക് നല്കുന്നത്. പ്രധാന നിത്യോപയോഗ സാധനങ്ങളുടെ വിവരങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുപയർ കിലോഗ്രാമിന് 76.10 രൂപ, ഉലുവ കിലോഗ്രാമിന് 68.10 രൂപ, കടല 45.10 രൂപ, മുളക് 39.60 രൂപ, 500 ഗ്രാം പഞ്ചസാര 24.10 രൂപ, വെളിച്ചെണ്ണ ലിറ്ററിന് 125 രൂപ എന്നിങ്ങനെ ആണ് നിരക്കുകൾ. പ്രധാനമായും ആവശ്യമായ സാധനനങ്ങളുടെ നിരക്കുകൾ മാത്രമാണ് ഇത്.
കേരളത്തിലെ ക്രിസ്മസ് സാർവത്രിക സ്നേഹത്തിന്റെയും ആഘോഷമാണ്. അതുപോലെ തന്നെ, കേരളത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ വ്യാപകമാണ്. അനേകം അക്രൈസ്തവരും ഉത്സവം ആഘോഷിക്കുന്നു. ഡിസംബർ ആദ്യ വാരം തന്നെ കേക്ക് വിപണി സജീവം ആയിരുന്നു. നക്ഷത്ര വിപണിയും നല്ല സജീവമാണ്. ജനുവരി 2 വരെ വിപണന മാർക്കറ്റ് ഉണ്ടാകും.
സംസ്ഥാനത്തു ഉടനീളം ഉള്ള മാർക്കറ്റിനു മന്ത്രി ജി ആർ അനിൽ ഉത്‌ഘാടനം വഹിക്കുന്നതായിരിക്കും. മന്ത്രി ആൻ്റണി രാജു പരുപാടിയിൽ അധ്യക്ഷത വഹിക്കുന്നതായിരിക്കും. ഏറെ പ്രതീക്ഷയോടെ ആണ് സർക്കാരും ചെറുകിട വ്യാപാരികളും ക്രിസ്ത്മസ് വിപണിയിൽ ഒരുങ്ങിയിരിക്കുന്നത്. അലങ്കാര വസ്തുക്കൾ, ലൈറ്റുകൾ, നക്ഷത്രങ്ങൾ, കേക്കുകൾ എന്നിവയെല്ലാം വളരെ നല്ല രീതിയിൽ ആണ് കച്ചവടം നടക്കുന്നത്. കോവിഡ് കാലഘട്ടത്തിനു ശേഷം വരുന്ന സജീവ ക്രിസ്മസ് വിപണി ആണ് ഇത്.
إرسال تعليق