LIC സുവർണ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം

 


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ
ഉപരിപഠനത്തിന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നൽകുന്ന സുവർണ ജൂബിലി സ്കോളർഷിപ്പിന് ഡിസംബർ 18വരെ അപേക്ഷിക്കാം. http://licindia.in വഴി അപേക്ഷ സമർപ്പിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയാകണം. ഒരു കുടുംബത്തിൽ നിന്ന് ഒരു വിദ്യാർത്ഥിക്ക് മാത്രമാണ് സ്കോളർഷിപ്പ് ലഭിക്കുക. ഇതിനായി വെബ് സൈറ്റിലെ ‘ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ ലിങ്ക് പരിശോധിക്കുക. ഓരോ ഡിവിഷനിലും 20 വിദ്യാർഥികൾക്കും 10സ്പെഷൽ ഗേൾ ചൈൽഡ് വിഭാഗക്കാർക്കും സ്കോളർഷിപ്പ് അനുവദിക്കും.

കോഴ്സുകൾ

60ശതമാനം മാർക്കോടെ 2021-22ൽ
പ്ലസ് ടു പാസായവർക്ക് തുടർ പഠനത്തിന് ആനുകൂല്യം ലഭിക്കും. 60 ശതമാനം മാർക്കോടെ 2021-22ൽ
10-ാം ക്ലാസ് ജയിച്ചവർക്ക് ഡിപ്ലോമ
വൊക്കേഷനൽ / ഐടിഐ
പഠനത്തിന് സ്കോളർഷിപ്പ് ലഭിക്കും.

സ്പെഷൽ ഗേൾ ചൈൽഡ് സ്കോളർഷിപ്പ്

60ശതമാനം മാർക്കോടെ 2021-22 ൽ
10-ാം ക്ലാസ് ജയിച്ച പെൺകുട്ടികൾക്കു
പ്ലസ് വൺ/ ഡിപ്ലോമ / വൊക്കേഷനൽ കോഴ്സുകൾ പഠിക്കുന്നതിന് ആനുകൂല്യം ലഭിക്കും. അർഹരായവർക്ക് കോഴ്സ്
പൂർത്തിയാക്കും വരെ ആനുകൂല്യം ലഭിക്കും. സ്പെഷൽ ഗേൾ ചൈൽഡിന് 2 വർഷത്തേക്കാണ് ആനുകൂല്യം. പ്രതിവർഷം 20,000 രൂപ 3 ഗഡുക്കളായി ബാങ്ക് അക്കൗണ്ടിൽ നൽകും. പ്ലസ്ട പെൺകുട്ടികൾക്ക് 10,000 രൂപയാണ് ലഭിക്കുക.

Post a Comment

Previous Post Next Post

News

Breaking Posts