കെ.ടെറ്റ് ഉത്തരസൂചികൾ പ്രസിദ്ധീകരിച്ചു


 

2022 ഒക്ടോബർ കെ.ടെറ്റ് പരീക്ഷയുടെ ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു. കാറ്റഗറി I, II, III, IV പരീക്ഷകളുടെ തിരുത്തിയ ഉത്തരസൂചികകൾ പരീക്ഷാഭവന്റെ http://pareekshabhavan.kerala.gov.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം.

download

എയ്ഡഡ് സ്കൂളിൽ എൽപി സ്കൂൾ അസിസ്റ്റന്റ് ഒഴിവ്, ഗവ.ലോ കോളജിൽ അധ്യാപക ഒഴിവ്

ആലപ്പുഴ: ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിൽ എൽ.പി സ്കൂൾ അസിസ്റ്റന്റ് തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ സംസാര/കേൾവി വൈകല്യമുള്ളവർക്കായി സംവരണം ചെയ്തിട്ടുള്ള രണ്ടു സ്ഥിരം ഒഴിവ് നിലവിലുണ്ട്. SSLC/ PLUS TWO and TTC/DE.d, K-TET എന്നിവയാണു യോഗ്യത. പ്രായം 18-40നും മദ്ധ്യേ (2022 ജനുവരി ഒന്നിന്). ശമ്പളം 35600 – 75400 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഫെബ്രുവരി ആറിനു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ഗവ. ലോ കോളജിൽ 2022-23 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിൽ നിയമനത്തിനായി ജനുവരി 28ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യാഭ്യാസ വകുപ്പ്) ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

 

Post a Comment

أحدث أقدم

News

Breaking Posts