സംസ്ഥാനത്ത് കോവിഡ് വ്യാപനം: മാസ്ക് നിർബന്ധമാക്കി

സംസ്ഥാനത്ത് കോവിഡ് വ്യാപനം: മാസ്ക് നിർബന്ധമാക്കി


സംസ്ഥാനത്ത് കോവിസ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.
പൊതുസ്ഥലത്തും ആളു കൂടിന്നിടത്തും മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി.
ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് ധരിക്കണം. സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ ഉപഭോക്താക്കൾക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നൽകണം.
പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യ വകുപ്പിന്റെ വിജ്ഞാപനം. നിലവി ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post

News

Breaking Posts