Environmental Day quiz 2025 | പരിസ്ഥിതി ദിന ക്വിസ് 2025

 
Environmental Day quiz 2025 | പരിസ്ഥിതി ദിന ക്വിസ് 2025

പരിസ്ഥിതി ദിന ക്വിസ് 2025

1.ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്? 
• റിപ്പബ്ലിക് ഓഫ് കൊറിയ (ദക്ഷിണ കൊറിയ).

2. ദക്ഷിണ കൊറിയ ഇതിന് മുമ്പ് ഏത് വർഷമാണ് ലോക പരിസ്ഥിതി ദിനത്തിന് ആതിഥ്യം വഹിച്ചത്?
• 1997-ൽ

3. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന സന്ദേശം എന്താണ്? 
• പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക.

4, ദേശീയ ഊർജ്ജ സംരക്ഷണ ദിനം എന്നാണ്?
• ഡിസംബർ 14

5 ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏത്?
• UNEP [ United Nations Environment Programme.

6.UNEP യുടെ ആസ്ഥാനം എവിടെ ? 
നെയ്റോബി (കെനിയ)

7 പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് UNEP നൽകുന്ന ഏറ്റവും വലിയ ബഹുമതി ഏത്?
• ചാമ്പ്യൻസ് ഓഫ് എർത്ത് പുരസ്ക്കാരം.

8.ചാമ്പ്യൻസ് ഓഫ് എർത്ത് പുരസ്കാരം 2024 - ൽ കരസ്ഥമാക്കിയ ഇന്ത്യക്കാരനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ ആരാണ്?
മാധവ് ഗാഡ്ഗിൽ.

09.ദേശീയോദ്യാനമില്ലാത്ത ഇന്ത്യൻ സംസ്ഥാനം ഏത്?
• പഞ്ചാബ്

10. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്? 
• ജിം കോർബറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്).

11 ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം ഏത്?
• ഹുഗ്ലി നദി തീരത്തുള്ള കൊൽക്കത്ത തുറമുഖം

12 . ഇന്ത്യയിൽ ജൈവവൈവിധ്യ ഹോട്ട് സ്പോട്ടായി തിരഞ്ഞെടുക്കപ്പെട്ട പ്രദേശം ഏത്?
•  പശ്ചിമഘട്ടം

13. ഭൂമിയിലെ വെള്ളത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലമായി കണക്കാക്കപ്പെട്ടിരിക്കുന്നത്?
• 3%

14. World wildlife Fundന്റെ ചിഹ്നമായ ഭീമൻ പാണ്ഡ കാണപ്പെടുന്ന സ്ഥലമെവിടെ ?
• ചൈന

15. ആമസോൺ മഴ കാടുകൾ എത്ര രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു ?
• 9 രാജ്യങ്ങളിലായി

16 ലോകത്തിലെ മഹാനദിയായ ആമസോണിന്റെ ഉത്ഭവം എവിടെയാണ് ?
• പെറുവിലെ ആൻസിസ് മലനിരകളിൽ നിന്ന്

17 ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ ?
• മഹാരാഷ്ട

18. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ്വ് ഏത്?
• നീലഗിരി ബയോസ്ഫിയർ റിസർവ്.

19. ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത് എവിടെ?
• കൊൽക്കത്ത

20 ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ പുറത്തള്ളുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
•  മൂന്ന്

21. ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്ന രാജ്യം ഏത്?.
• ഇന്ത്യ

22. ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റിവ് ദേശീയ ഉദ്യാനമേത്? 
• ഇരവികുളം

23 ഗ്രാമീണ മേഖലയിൽ സമ്പൂർണ കുടിവെള്ള വിതരണം ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതി ഏതാണ്?
• ജല ജീവൻ മിഷൻ

24. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ ഉള്ള വന്യജീവി സങ്കേതം ഏതാണ്?
• പെരിയാർ വന്യജീവി സങ്കേതം

25 .കേരളത്തിന്റെ കടൽത്തീരത്തിന്റെ ദൈർഘ്യം എത്രയാണ്: ?
• 580 Km

26. ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ലഏതാണ്?
• വയനാട്

27. കേരളത്തിലെ ജൈവ ജില്ല ഏതാണ്?
• കാസർഗോഡ്

28. കാറ്റിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്?
• തമിഴ് നാട്.

29. മാംഗോ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന നഗരം ഏതാണ്? 
• സേലം (തമിഴ് നാട്)

30. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നവനപ്രദേശം ഏതാണ്?
• ആമസോൺ മഴക്കാടുകൾ

31. ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്?
• കാനഡ.

32 പശ്ചിമഘട്ടത്തിലെ ഏറ്റവും നീളമേറിയ ചുരം ഏതാണ് ?
• പാലക്കാട് ചുരം. 
 
33. ദ്വീപിന്റെ സവിശേഷതകളുള്ള ഏക ഭൂഖണ്ഡം ഏതാണ്?
• ആസ്ത്രേലിയ

34.. കേരളത്തിൽ ഉത്ഭവിച്ച് കർണ്ണാടകയിലേക്ക് ഒഴുകുന്ന നദിഏത്?
• കബനി..

35.ദേശീയോദ്യാനമില്ലാത്ത ഇന്ത്യൻ സംസ്ഥാനം ഏത്?
• പഞ്ചാബ്.

Post a Comment

Previous Post Next Post

News

Breaking Posts