പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും: പി.എസ്.സി

പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും: പി.എസ്.സി


പി.എസ്.സി പരീക്ഷ എഴുതുമെന്ന് അറിയിച്ച ശേഷം പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാർഥികളുടെ പൊഫൈൽ മരവിപ്പിക്കാൻ തീരുമാനം. പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നവരിൽ 60-70% പേർ മാത്രമേ പരീക്ഷക്ക് ഹാജരാകുന്നുള്ളു. ഇത് വലിയ ബാധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിലാണിത്. പരീക്ഷ എഴുതുന്നവരുടെ എണ്ണം മുൻകൂട്ടിയറിഞ്ഞു തയാറെടുപ്പു നടത്താനാണ്ഉദ്യോഗാർഥികൾ പരീക്ഷക്ക് എത്തുമെന്ന ഉറപ്പ് പി.എസ്.സി. വാങ്ങുന്നത്. പരീക്ഷക്ക് എത്തുമെന്ന് അറിയിച്ചിട്ടും പരീക്ഷ എഴുതാൻ എത്താത്തവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പി.എസ്.സി.യോഗം കർശന തീരുമാനം കൈക്കൊണ്ടത്. ഐടിഐ അടിസ്ഥാന യോഗ്യതയായുള്ള തസ്തികകൾക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് സംബന്ധിച്ചും തീരുമാനം ഉണ്ടായി. സർക്കാർ തീരുമാനം ജനുവരി 17ന് മുൻപുള്ള വിജ്ഞാപനങ്ങൾക്ക് ബാധകമാക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

Post a Comment

أحدث أقدم

News

Breaking Posts