Sradha LP,UP,HS Module download | ശ്രദ്ധ-മികവിലേക്കൊരു ചുവട്-LP-UP-HS-MODULE

 

Sradha LP,UP,HS Module download | ശ്രദ്ധ-മികവിലേക്കൊരു ചുവട്-LP-UP-HS-MODULE



പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനു കരുത്തു പകർന്നുകൊണ്ട് നമ്മുടെ വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികളെയും വായനയുടെയും ലേഖനത്തിന്റെയും മേഖലകളിൽ ഉയർന്ന തലത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ശ്രദ്ധ. ഭാഷാപരമായ ശേഷികൾ വികസിപ്പിക്കുന്നതിനും കുട്ടികളുടെ സർഗാത്മക കഴിവുകളുടെ പ്രോത്സാഹനത്തിനും പ്രകടനത്തിനും ധാരാളം അവസരമൊരുക്കുന്ന തരത്തിലാണ് ഹൈസ്കൂൾ തലത്തിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ മേഖലകളിൽ കൈത്താങ്ങ് ആവശ്യമുള്ള കുട്ടികളാണ് മുപ്പതു മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ പ്രവർത്തനപദ്ധതിയിൽ ഉൾപ്പെടുന്നത്.


കഴിഞ്ഞ വർഷം മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിൽ നടപ്പാക്കിയ ശ്രദ്ധ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. സംസ്ഥാനതലത്തിൽ അവതരിപ്പിക്കപ്പെട്ട മികവുകളെല്ലാം തന്നെ ഈ പദ്ധതിയുടെ വിജയത്തിന് അടിവരയിടുന്നവയായിരുന്നു. അവയുടെ തുടർച്ചയെന്ന നിലയിലാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. മലയാളത്തിളക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇതിനകം വിദ്യാലയങ്ങളിൽ പൂർത്തിയാക്കിയിട്ടുണ്ടാവും. അതിന്റെ തുടർച്ചയെന്ന നിലയിൽ കുട്ടികൾക്ക് കൂടുതൽ മികച്ച പഠനാനുഭവങ്ങൾ ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രദ്ധ പദ്ധതി നടപ്പാക്കുന്നത്.

 കേരളത്തിലെ സ്കൂൾ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ്   നടപ്പിലാക്കി വരുന്ന  ശ്രദ്ധ പദ്ധതിയുടെ HS, UP, LP മൊഡ്യൂളുകൾ.

HS

UP

LP

Post a Comment

أحدث أقدم

News

Breaking Posts