സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ രചന മത്സരങ്ങൾ


കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവര്‍ണ ജൂബിലിയുടെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
സംസ്ഥാനതലത്തിലാണ് മല്‍സരങ്ങൾ. കഥാ രചന,കവിതാ രചന,ഉപന്യാസ രചന എന്നിവയിലാണ് മത്സരം. മത്സര വിഭാഗങ്ങൾ താഴെ നൽകുന്നു.

ഹൈസ്കൂൾ വിഭാഗം

സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ 8,9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്‌ പങ്കെടുക്കാവുന്നതാണ്.

ഹയർ സെക്കണ്ടറി വിഭാഗം

സ്റ്റേറ്റ്, സിബിഎസ്ഇ, ഐഎസ് സി സിലബസുകളിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്‌ പങ്കെടുക്കാവുന്നതാണ്.

കോളേജ് വിഭാഗം

ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ബിടെക്ക്, മറ്റ് പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്‌ പങ്കെടുക്കാവുന്നതാണ്. 

  • മത്സര തീയതി: 2023, ജനുവരി മാസം 29 (ഞായര്‍)
  • സ്ഥലം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം. സമയം: രാവിലെ 9.30 മണി. 
  • രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി 25 ആണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ http://ksea.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
  • ഓരോ മത്സര ഇനത്തിലും ആദ്യ മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു.
  • കൂടുതൽ വിവരങ്ങൾ http://ksea.in എന്ന വെബ്സൈറ്റിലും 7012762162 എന്ന മൊബൈൽ നമ്പറിലും ലഭിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കാനുളള ലിങ്ക്

https://forms.gle/9ywe5gEpgWpFkJE17

Post a Comment

أحدث أقدم

News

Breaking Posts