അപേക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
👉🏻 • " Guide to admission 2023-24 " പൂർണ്ണമായും ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കുക.
👉🏻 • റിസർവേഷൻ സർട്ടിഫിക്കറ്റുകൾ കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തുക.
👉🏻 • അക്കാദമികയോഗ്യത സർട്ടിഫിക്കറ്റുകൾ കയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തുക._
👉🏻 • ഫോട്ടോ , ഒപ്പ്, വിരലടയാളം എന്നിവ തയ്യാറാണെന്ന് ഉറപ്പ് വരുത്തുക.
👉🏻 • ആധാർ നമ്പർ , മൊബൈൽ നമ്പർ , ഇ-മെയിൽ എന്നിവ ഉറപ്പ് വരുത്തുക.
👉🏻 asterisk mark (*) ഉള്ള കോളങ്ങൾ നിർബന്ധമായും പൂരിപ്പിക്കുക.
👉🏻 ഒന്നിൽ കൂടുതൽ കോഴ്സുകൾക്ക് apply ചെയ്യേണ്ടവർക്ക് Single User id മതിയാകും. കോഴ്സ് സെലെക്ഷനും Fee payment ഉം seperate ചെയ്യണം.
👉🏻 • അപേക്ഷാ സമർപ്പണത്തിന്റെ ഓരോ ഘട്ടത്തിലും വെബ്ബ് സൈറ്റിൽ മുകൾ വശത്തായി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കൃത്യമായി വായിച്ച് മനസിലാക്കിയ ശേഷം മാത്രം ആ ഘട്ടം പൂർത്തീകരിക്കുക.
👉🏻 • ശ്രദ്ധയോടെ അപേക്ഷ പൂർത്തിയാക്കുക.
👉🏻 • ഫീസ് അടച്ച് അപേക്ഷാ പൂർത്തീകരിച്ച ശേഷം യാതൊരു വിധ തിരുത്തലുകളും സാധ്യമല്ല.
അപേക്ഷിക്കുന്നതെങ്ങനെ ?
visit : https://oaps.amuonline.ac.in/
👉🏻 STEP- 1 - SIGN UP
Name, Date of birth, Aadhaar, Mobile Number, E-Mail address എന്നിവ നൽകി അക്കൗണ്ട് നിർമിക്കുക. Username, Password എന്നിവ ഓർമിച്ച് വെക്കുക. ശേഷം വരുന്ന വിൻഡോയിലെ കാര്യങ്ങൾ വായിച്ച് മനസിലാക്കുക.
👉🏻 STEP- 2 - E-MAIL VERIFICATION
ഒന്നാം ഘട്ടത്തിൽ നിങ്ങൾ നൽകിയ ഇ-മെയിൽ വെരിഫൈ ചെയ്ത് ഉറപ്പ് വരുത്തുക.
👉🏻 STEP- 3 - PROFILE
"Edit" ബട്ടൺ ക്ലിക്ക് ചെയ്ത് Father name, Mother name, Mobile number, Gender, Nationality, Religion, Hostel accomodation requiered ? എന്നിവ നൽകി നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ പൂർത്തീകരിക്കുക.
ശ്രദ്ധിക്കുക : Hostel Required ? എന്ന കോളത്തിൽ Yes രേഖപ്പെടുത്താൻ വിട്ടു പോകരുത്.
👉🏻 STEP - 4 - ADDRESS
House No/ Name, Street, Locality, City, District, Country, State, Pin code എന്നിവ നൽകി അഡ്ഡ്രസ്സ് വിവരങ്ങൾ പൂർത്തീകരിക്കുക.
ശ്രദ്ധിക്കുക: Permanent Address, Correspondence Address എന്നിങ്ങനെ അഡ്ഡ്രസ് വിവരങ്ങൾ രണ്ട് തവണ നൽകൽ നിർബന്ധമാണ്.
👉🏻 STEP- 5 - EDUCATIONAL QUALIFICATIONS
Qualification level, Name of the course, Year of Passing/ appearing, Result, Board, Exam roll No, Percentage, എന്നിവ നൽകി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് ഓരോ യോഗ്യതയും പൂർത്തിയാക്കേണ്ടതാണ്.
പ്രത്യേകം ശ്രദ്ധിക്കുക:
HSC (High School Certificate) എന്ന ഭാഗത്ത് 10th Marklist ആണ് അപ്ലോഡ് ചെയ്യേണ്ടത്
SSSC (Senior Secondary School Certificate) എന്ന ലെവലിൽ 12 th Marklist ഉം ആണ് അപ്ലോഡ് ചെയ്യേണ്ടത്. നിങ്ങൾ ഇതുവരെ നേടിയിട്ടുള്ള 10th, 12th, UG, PG തുടങ്ങിയ എല്ലാ കോഴ്സ് വിവരങ്ങളും ഈ ഘട്ടത്തിൽ പൂരിപ്പിക്കേണ്ടതാണ്. സർട്ടിഫിക്കറ്റുകൾ 200 KB - 2 MB ഫോർമാറ്റിൽ ഇമേജ് ഫയലായാണ് അപ്‌ലോഡ് ചെയ്യേണ്ടത്.
👉🏻 STEP - 6 - PHOTO, SIGNATURE, THUMB
Professional Photo, Signature, Left thumb impression എന്നിവ 20- 200 KB ഫോർമാറ്റിൽ ഇമേജ് ഫയലായി അപ്ലോഡ് ചെയ്യുക.
👉🏻 STEP - 7 - CATEGORIES
റിസർവേഷൻ സംബന്ധിച്ച വിവരങ്ങളാണ് ഈ ഘട്ടത്തിൽ നൽകേണ്ടത്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പരിഗണിക്കപ്പെടുന്ന എല്ലാ റിസർവേഷൻ കാറ്റഗറികളും നിങ്ങൾക്ക് ഈ ഘട്ടത്തിൽ കാണാവുന്നതാണ്. അവയിൽ നിങ്ങൾക്ക് ബാധകമാവുന്ന കാറ്റഗറിയിൽ ക്ലിക്ക് ചെയ്ത് അത് തെളിയിക്കുന്നതിനാവിശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടതാണ്.
പ്രത്യേകം ശ്രദ്ധിക്കുക:
അപേക്ഷാ സമയത്ത് നിങ്ങളൊരു ഒബിസി വിഭാഗക്കാരനാണെങ്കിൽ അത് തെളിയിക്കുന്നതിനാവിശ്യമായ താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കുന്ന കേരളത്തിന് പുറത്തേക്ക് വിദ്യാഭ്യാസ ആവിശ്യത്തിനുള്ള Non-creamy layer certificate അപ്ലോഡ് ചെയ്യേണ്ടി വരും.
BC=OBC
അതുപോലെ തന്നെ കേരളത്തിലുള്ളവർക്ക് മലപ്പുറം സെന്റർ ഒഴികേയുള്ള സെന്ററുകളിലേക്ക് (i.e അലിഗഢിലേക്കോ മുർഷിദാബാദിലേക്കോ കിഷൻഗഞ്ചിലേക്കോ) അപേക്ഷിക്കുമ്പോൾ Belonging to Distance State (DS) റിസർവേഷൻ ലഭ്യമാണ്. അത് ലഭിക്കാൻ ആവിശ്യമായ താലൂക്ക് ഓഫീസിൽ നിന്നുള്ള കേരളത്തിന് പുറത്തേക്ക് വിദ്യാഭ്യാസ ആവിശ്യത്തിനുള്ള Domicile certificate ഉം ഇതോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്.
👉🏻 STEP - 8 - APPLY
Form type, Course level, Form എന്നിവ സെലക്റ്റ് ചെയ്ത് Proceed ക്ലിക്ക് ചെയ്യുക. നിങ്ങൾ തിരഞ്ഞെടുത്ത കോഴ്സ് സംബന്ധിച്ച കാര്യങ്ങൾ (Specialisation (If any), Examination center, Study center preference (if any), Category preference) എന്നീ വിവരങ്ങൾ നൽകി അപേക്ഷ പൂർത്തീകരിക്കുക.
ശ്രദ്ധിക്കുക:
• നിങ്ങൾ അപേക്ഷിക്കുന്ന കോഴ്സിന് ആവിശ്യമായ യോഗ്യത മൂന്ന് വർഷത്തിനിടയിലായി AMUവിന്റെ ഏതെങ്കിലും ക്യാമ്പസിൽ നിന്ന് നേടിയതാണെങ്കിൽ internal രേഖപ്പെടുത്തുക, അല്ലെങ്കിൽ external രേഖപ്പെടുത്തുക.
• Admission Guide ൽ page No.18-23 list ചെയ്ത സ്ഥാപനങ്ങളിൽ പഠിക്കാത്തവർ Studied Madrassa at SSSC LEVEL എന്ന കോളത്തിൽ NO കൊടുക്കുക.
• BA, B.Com, B.Sc, B.Tech, BA.LLB, B.Ed, MBA എന്നീ കോഴ്‌സുകൾക്ക് കോഴിക്കോട് സെന്റർ ലഭ്യമാണ്.
👉🏻 STEP - 9 - PAYMENT
ഇതുവരെ നൽകിയ വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തിയ ശേഷം മാത്രം അപേക്ഷാ ഫീസ് അടക്കുക. ഫീസ് അടച്ച ശേഷം പ്രസ്തുത അപേക്ഷയിൽ യാതൊരു വിധ തെറ്റ് തിരുത്തലുകളും സാധ്യമല്ല. ഫീസ് അടക്കുന്ന സമയത്ത് ബാക്ക് ബട്ടൺ ക്ലിക്ക് ചെയ്യുകയോ, മറ്റൊരു വിൻഡോ തുറക്കുകയോ ചെയ്യാതിരിക്കുക. Transaction Id, Application Number, Username, Password എന്നിവ സൂക്ഷിച്ച് വെക്കുക.
Post a Comment