റിസർച്ച് അവാർഡിന് അപേക്ഷിക്കാം | ആസ്പയർ സ്‌കോളർഷിപ്പ്

റിസർച്ച് അവാർഡിന് അപേക്ഷിക്കാം | ആസ്പയർ സ്‌കോളർഷിപ്പ്

വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന റിസർച്ച് അവാർഡ് 2022-23ന് (ആസ്പയർ സ്‌കോളർഷിപ്പ്) 28.02.2023 വരെ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും.

കേരള സംസ്ഥാന സർവ്വകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവൺമെന്റ് എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലേയും, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലേയും സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് രണ്ടാം വർഷ ബിരുദാനന്തരബിരുദ, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥികളിൽ നിന്നും 2022-23 അദ്ധ്യയന വർഷത്തേക്കുളള റിസർച്ച് അവാർഡിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.

ഇന്റേൺഷിപ്പിനുളള സമയപരിധി.

  • ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 1 മാസം
  • എം.ഫിൽ വിദ്യാർത്ഥികൾക്ക് 2 മാസം
  • പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് 4 മാസം

യോഗ്യതകൾ

എ) അപേക്ഷകർ 2022-23 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകൾ, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകൾ ഇവയിലേതെങ്കിലും രണ്ടാം വർഷ ബിരുദാനന്തരബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥിയായിരിക്കണം.
ബി) അപേക്ഷകർ സർക്കാർ /എയ്ഡഡ് കോഴ്സുകൾക്കു പഠിക്കുന്നവരായിരിക്കണം.
സി) ഒന്നാം വർഷം കുറഞ്ഞത് 75 ശതമാനം (പെൺകുട്ടികൾക്ക് 73 ശതമാനം) ഹാജർ നില ഉണ്ടായിരിക്കണം.

മാനുവൽ അപേക്ഷകൾ സ്വീകരിക്കില്ല.

വിശദവിവരങ്ങൾക്ക് Notification നോക്കുക

ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ
https://dcescholarship.kerala.gov.in/

Post a Comment

Previous Post Next Post

News

Breaking Posts