വാട്സപ്പിന്റെ പുതിയ വീഡിയോ കോൾ ഫീച്ചർ

 


വാട്സപ്പിൽ ഒരുപാട് ഫീച്ചറുകളാണ് ഇക്കഴിഞ്ഞ മാസം വാട്സ് അപ്പ് പുതിയതായി അവതരിപ്പിച്ചത്. ഇതിൽ വാട്സപ്പ് കമ്യൂണിറ്റിയും വെബിൽ നിന്ന് ഫോൺ ചെയ്യാനുള്ള സംവിധാനം എല്ലാം ഉൾപ്പെടുന്നു. ഇതിന് പുറമെയാണ് പുതിയതായി ഒരു ഫീച്ചർ അവതരിപ്പിച്ചത്. വീഡിയോ കോളുകൾക്കായി പിക്ചർ ഇൻ പിക്ചർ മോഡാണ് കൊണ്ടുവരുന്നത്. എല്ലാവര്ക്കും ഉടൻ തന്നെ പുതിയ ഫീച്ചർ ലഭിക്കുമെന്നാണ് റിപോർട്ടുകൾ വരുന്നത്. വാട്സ്ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ തന്നെ മറ്റ് ടാസ്കുകളോ ടാബുകളോ ഓപ്പൺ ചെയ്യാൻ സാധിക്കും എന്നുള്ളതാണ് പ്രത്യേകത.

മറ്റ് ടാബുകൾ ഓപ്പൺ ആക്കിയാൽ വിഡിയോകോൾ മിനിമൈസ് ആകുന്നു. കോൾ വെക്കാതെ തന്നെ സംസാരിക്കാൻ സാധിക്കും. ഗെയിം കളിക്കുമ്പോൾ പോലും വീഡിയോ കോൾ ചെയ്യാം എന്നുള്ളതാണ് അവർ വാഗ്ദാനം ചെയ്യുന്നത്. നേരത്തെ വീഡിയോ കോളിനിടയിൽ വേറെ ടാബുകൾ ഓപ്പണായാൽ ക്യാമറ ഓഫ് ആകുകയും ശബ്ദം മാത്രം കേൾക്കാനെ സാധിച്ചിരുന്നുള്ളു. ഇതിന് ഒരു പരിഹാരമാണ് ഇപ്പോൾ കൊണ്ടുവന്നത്. ഈ ഫീച്ചർ ആപ്പിൾ ഫോണുകളിൽ ലഭ്യമാണ്. ഇനി മുതൽ ആൻഡ്രോയിഡ് ഫോണിലും ഈ ഫീച്ചർ ലഭിക്കും.

Post a Comment

Previous Post Next Post

News

Breaking Posts