ഇനിപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് തപാൽ വകുപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സംസർപ്പിക്കേണ്ട അവസാന തീയതി 11/03/2023 നാണ്.
ഇന്ത്യ പോസ്റ്റ് ഓഫീസ് നിയമനം 2023
- ബോർഡിന്റെ പേര് തപാൽ വകുപ്പ്
- തസ്തികയുടെ പേര് Skilled Artisans
- ഒഴിവുകളുടെ എണ്ണം 02
- അവസാന തീയതി 11/03/2023
- സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
പ്രായ പരിധി:
01.07.2023-ന് 18 മുതൽ 30 വയസ്സ് വരെ പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് പ്രായ പരിധിയിൽ ഇളവ് നൽകുന്നതാണ്.
യോഗ്യത:
- സർക്കാർ അംഗീകരിച്ച ഏതെങ്കിലും സാങ്കേതിക സ്ഥാപനത്തിൽ നിന്നുള്ള അതാത് ട്രേഡിൽ ഒരു സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
- അല്ലെങ്കിൽ എട്ടാം ക്ലാസ് പാസായി, അതത് ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവരുമായിരിക്കണം.
- മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ഹെവി മോട്ടോർ വെഹിക്കിൾ ഓടിക്കാനുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
ശമ്പളം:
പ്രസ്തുത തസ്തികയ്ക്കായി 19,900/- രൂപ (7th CPC പ്രകാരം പേ മെട്രിക്സിലെ ലെവൽ-2) ശമ്പള സ്കെയിൽ ലഭിക്കുന്നു.
തിരഞ്ഞെടുക്കുന്ന രീതി :
മത്സര ട്രേഡ് ടെസ്റ്റ് മുഖേന ആവശ്യമായ യോഗ്യതകളും സാധുവായ ഡ്രൈവിംഗ് ലൈസൻസും [മോട്ടോർ വെഹിക്കിൾ മെക്കാനിക്കിന് മാത്രം] ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധരെ തിരഞ്ഞെടുക്കുന്നതാണ്.
അപേക്ഷിക്കേണ്ട രീതി :
- അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന വിലാസത്തിൽ ബയോഡാറ്റ നൽകിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- പ്രസ്തുത തസ്തികയ്ക്കായുള്ള അപേക്ഷ ഫോം നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ ഡൌൺലോഡ് ചെയ്യാവുന്നതാണ്.
- ബയോടാറ്റയ്‌ക്കൊപ്പം പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട എല്ലാ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും വേണം വിലാസത്തിൽ അയയ്ക്കാൻ.
- നോട്ടിഫിക്കേഷൻ ലിങ്കിൽ പറഞ്ഞിരിക്കുന്ന എല്ലാ രേഖകളും ഫോട്ടോകോപ്പികൾ ഗസറ്റഡ് ഓഫീസർ സ്വയം സാക്ഷ്യപ്പെടുത്തിയ/അറ്റസ്റ്റ് ചെയ്‌തിരിക്കണം.
വിലാസം:
‘ദി മാനേജർ, മെയിൽ മോട്ടോർ സർവീസ്, ജിപിഒ കോമ്പൗണ്ട്, സിവിൽ ലൈൻസ്, നാഗ്പൂർ-440001’ എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റ് വഴിയോ രജിസ്‌ട്രേഡ് ലെറ്റർ വഴിയോ അപേക്ഷ അയയ്ക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment