കെ.ടെറ്റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന

 
കെ.ടെറ്റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന

കെ.ടെറ്റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന @ മലപ്പുറം

മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഇന്നും നാളെയുമായി (ഫെബ്രുവരി 16, 17) മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് നടക്കും.

കാറ്റഗറി 1 ന് ഇന്ന് രാവിലെ 10 മുതല്‍ 1 വരെയും കാറ്റഗറി 2 ന് ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും

കാറ്റഗറി 3
17-02-2023 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ

കാറ്റഗറി 4
17-02-2023 നാളെ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെ

എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി (അസ്സലും പകര്‍പ്പും), ഹാള്‍ടിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം ഹാജരാവണം.

എസ്.എസ്.എല്‍.സി ബുക്കില്‍ ജാതി രേഖപ്പെടുത്താത്ത  വിദ്യാര്‍ഥികള്‍ ആണെങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.  
ബി.എഡ് /ടി.ടി.സി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം പരിശോധനയ്ക്കായി  ഹാജരായാല്‍ മതിയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന @ കണ്ണൂർ

കണ്ണൂർ  ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂളുകളിൽ 2022 ഡിസംബർ മൂന്ന്, നാല് തീയതികളിൽ നടന്ന ഒക്ടോബർ 2022 കെ ടെറ്റ് പരീക്ഷയുടെയും മുൻ വർഷങ്ങളിൽ നടന്ന കെ ടെറ്റ് പരീക്ഷയുടെയും (കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല്) യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന നടത്തുന്നു.

20-02-2023 മുതൽ 22-02-2023 വരെ കണ്ണൂർ ജി വി എച്ച് എസ് എസ് (സ്പോർട്സ്)ൽ രാവിലെ 9.30 മുതൽ വൈകീട്ട് മൂന്ന് മണി വരെയാണ് പരിശോധന

ടോക്കൺ അടിസ്ഥാനത്തിലാണ് പരിശോധന.  ഒരു ദിവസം 125 ടോക്കൺ മാത്രമേ വിതരണം ചെയ്യൂ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, ഹാൾടിക്കറ്റ്, കെ ടെറ്റ് മാർക്ക് ലിസ്റ്റ് എന്നിവയുടെ ഫോട്ടോകോപ്പി പരിശോധനക്ക് ഹാജരാക്കണം.  

0497 2700167

കെ- ടെറ്റ്: സര്‍ട്ടിഫിക്കറ്റ്  പരിശോധന 20, 21  തീയതികളില്‍ @ പാലക്കാട്

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷ സെന്ററുകളില്‍ 2022 ഒക്ടോബറില്‍ നടത്തിയ കെ - ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ  സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 20,21 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പാലക്കാട് ജി.എം.എം.ജി.എച്ച്.എസ് സ്‌കൂളില്‍ നടക്കും.

20-02-2023
കാറ്റഗറി ഒന്ന്, മൂന്ന് വിഭാഗകാര്‍ക്ക്

21-02-2023
കാറ്റഗറി രണ്ട്, നാല വിഭാഗകാര്‍ക്ക്

പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്, പരീക്ഷഫലം, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി പരിശോധനയ്ക്ക് എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു

Post a Comment

أحدث أقدم

News

Breaking Posts