അറുപത് വർഷങ്ങൾക്ക് ശേഷം പുതിയ ലോഗോയുമായി നോക്കിയ

ഒരു മൊബൈൽ കമ്പനി 2000ങ്ങളുടെ തുടക്കത്തിൽ ഉണ്ടായി എന്ന് വരില്ല. അത്രയ്ക്കും സ്വാധീനമായിരുന്നു കമ്പനിക്ക് മൊബൈൽ വിപണിയിൽ ഉണ്ടായത്. നോക്കിയ ഫോണുകളുടെ നിർമ്മാണ നിലവാരവും അവയുടെ ഈടും ലോക പ്രശസ്തമാണ്. പെട്ടന്നൊന്നും ചീത്തകാത്ത താഴെ വീണാൽ തകരാത്ത നിർമ്മാണ നിലവാരം ആയിരുന്നു നോക്കിയ ഫോണുകൾ വാങ്ങുന്നതിലേക്ക് ആളുകളെ ആകർഷിച്ച ഘടകം. സ്മാർട്ട് ഫോൺ ബിസിനസ്സിൽ അത്ര വലിയ വിജയം കാണാൻ ആകാതെ പോയ കമ്പനി തിരിച്ചു വരവിനു ഒരുങ്ങുകയാണ്.

ഇതിനു മുന്നോടി ആയാണ് അറുപത് വർഷമായി ഉപയോഗിച്ച് വരുന്ന ലോഗോ ഇപ്പോൾ കമ്പനി പുതിയ രീതിയിൽ മാറ്റിയിരിക്കുന്നത്. മുൻപ് നിലയിൽ വെള്ളം ഫോണ്ടിൽ ‘നോക്കിയ’ എന്ന് ഇംഗ്ലീഷിൽ എഴുതിയത് ആയിരുന്നു കമ്പനിയുടെ ലോഗോ. എന്നാൽ പുതിയ ലോഗോയിൽ കുറെ കൂടെ വ്യത്യസ്ത നിറങ്ങളിൽ എഴുത്തിനു പുറകിൽ ഉണ്ട്. ടെലികോം കമ്പനികൾക്ക് ആയുള്ള സാങ്കേന്തിക വിദ്യ നിർമ്മിക്കുന്നതിലാണ് നോക്കിയ ഇപ്പോൾ ശ്രദ്ധ നൽകുന്നത്. ഭാവിയിൽ വീണ്ടും സ്മാർട്ടഫോൺ വിപണിയിലേക്ക് കമ്പനി വീണ്ടും വരാൻ ഉള്ള സാധ്യതയും തള്ളി കളയാൻ ആകില്ല.
nokia-launches-new-logo-after-sixty-years,അറുപത് വർഷങ്ങൾക്ക് ശേഷം പുതിയ ലോഗോയുമായി നോക്കിയ,

Post a Comment

Previous Post Next Post

News

Breaking Posts