ഫീഷറീസ് വകുപ്പിന് കീഴിൽ ക്ലാര്‍ക്ക് ആവാം – പരീക്ഷ ഇല്ലാതെ ഇന്റര്‍വ്യൂ വഴി നിയമനം

 

fisheries-department-job-vacancies,ഫീഷറീസ് വകുപ്പിന് കീഴിൽ ക്ലാര്‍ക്ക് ആവാം – പരീക്ഷ ഇല്ലാതെ ഇന്റര്‍വ്യൂ വഴി നിയമനം,

ഫീഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന Agency for Development of Aquaculture, Kerala (ADAK) എന്ന സ്ഥാപനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിലും അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലും താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ക്ലർക്ക് കം അക്കൗണ്ടന്റിന് ബികോം, Tally, എം.എസ്. ഓഫീസ് എന്നിവയും ടൈപ്പ്‌റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) ലോവർ അഭിലക്ഷണീയവുമാണ്. അക്കൗണ്ട്‌സ് ഓഫീസർക്ക് സി.എ. ഇന്റർ-ആണ് യോഗ്യത.

ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ പ്രതിദിനം 755 രൂപയും അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായും നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ മാർച്ച് 15നകം ലഭ്യമാക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട മേൽവിലാസം: Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM-695014. ഫോൺ: 0471-2322410. ഇ-മെയിൽ: adaktvm@gmail.com.

Post a Comment

Previous Post Next Post

News

Breaking Posts