PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍

തെറാപ്പിസ്റ്റ് തസ്തികയില്‍ താല്ക്കാലിക നിയമനം

ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ, വൃദ്ധജന പരിപാലന യൂണിറ്റുകളിലെ ഒഴിവുള്ള തെറാപ്പിസ്റ്റ് തസ്തികകളിലേയ്ക്ക് ദിവസവേതന വ്യവസ്ഥയില്‍ താല്ക്കാലിക നിയമനം നടത്തുന്നു. മാര്‍ച്ച് 06 10.30 ന് കുയിലിമല ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വച്ചാണ് കൂടികാഴ്ച. പ്രതിദിന വേതനം 755 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 20385 രൂപ യോഗ്യത ഡി.എ.എം.ഇ അംഗീകൃത ഒരു വര്‍ഷ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്. യോഗ്യത, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിശോധനയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0486 2232318.

ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനീംഗ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു

ആലുവ സബ് ജയില്‍ റോഡിലെ ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനീംഗ് സെന്ററില്‍ മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് (ക്രാഷ് കോഴ്‌സ്) ക്ലാസുകള്‍ എടുക്കാന്‍ യോഗ്യതയുളള അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദം (സെറ്റ്/നെറ്റ് അഭികാമ്യം). ഓരോ മണിക്കൂറിനും 500 രൂപ നിരക്കിലും പ്രതിമാസം പരമാവധി 15000 രൂപ വരെ മാത്രം. അപേക്ഷകര്‍ ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 15 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 6238965773.

സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്

തൃശൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ജനറല്‍ മാനേജര്‍ (ബിസിനസ്) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ്്. യോഗ്യത: ബിസിനസ് അഡ്മിനിസ്‌ട്രേഷനിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഏതെങ്കിലും സര്‍ക്കാര്‍ / അംഗീകൃത സ്ഥാപനത്തില്‍ ഉത്തരവാദിത്തപ്പെട്ട തസ്തികയിലുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. ശമ്പള സ്‌കെയില്‍ : 108800-224000 പ്രായം 01/01/2023 ജനുവരി ഒന്നിന് 50 വയസ് കഴിയാന്‍ പാടില്ല.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 12 നു മുമ്പ് ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ / ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

സ്വകാര്യ സ്ഥാപനത്തിൽ ഫിനാൻസ്/ അക്കൗണ്ട്‌സ് മാനേജർ ഒഴിവ്

കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജർ ഫിനാൻസ്/ അക്കൗണ്ട്‌സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എ.സി.എ അല്ലെങ്കിൽ എ.ഐ.സി.ഡബ്‌ള്യൂ.എ സി.എം.എ ഇന്റർ യോഗ്യത നേടിയ ശേഷം ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് മേഖലകളിൽ വൻകിട ഇടത്തരം വ്യവസായ രംഗത്ത് അഞ്ച് വർഷം പ്രവൃത്തി പരിചയം എം.കോമും വൻകിട/ ഇടത്തരം വ്യവസായ രംഗത്തെ ഫിനാൻസ്/ അക്കൗണ്ട്‌സ് മേഖലയിൽ ഏഴ് വർഷം പ്രവൃത്തി പരിചയം (ഇതിൽ അഞ്ച് വർഷം മാനേജർ/ ഓഫീസർ കേഡറിൽ ആയിരിക്കണം. പ്രതിമാസ ശമ്പളം 25000 രൂപ. 2022 ജനുവരി ഒന്നിന് 41 വയസ് കഴിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് സഹിതം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.

ജനറൽ മാനേജർ (പി & എച്ച്.ആർ ) ഒഴിവ്

കോട്ടയം: തൃശൂർ ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് ജനറൽ മാനേജർ (പി ആൻഡ് എച്ച് ആർ ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ ഉള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഏതെങ്കിലും സർക്കാർ / അംഗീകൃത സ്ഥാപനത്തിൽ മാനേജർ തസ്തികയിലുള്ള പേഴ്‌സണൽ / അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലെ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം. നിയമ ബിരുദം അല്ലെങ്കിൽ മാനവ വിഭവശേഷിയിലുള്ള അധിക യോഗ്യത അഭികാമ്യം. ശമ്പള സ്‌കെയിൽ: 101600-219200. നിശ്ചിത യോഗ്യതയുള്ളവർ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ചു 12 നു മുൻപ് ബന്ധപ്പെട്ട റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ. സി ഹാജരാക്കണം.
1960 ലെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ / ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോൺ: 0484-2312944.

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ ആയുഷ് മിഷന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മാർച്ച് പത്തിന് രാവിലെ 10.30ന് ഹോമിയോപ്പതി ഡി.എം.ഒ. ഓഫീസിൽ വച്ചു നടത്തും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡി.എം.ഒ. ഓഫീസിൽ ഹാജരാകണം.

പ്രൊജക്ട് കോ ഓർഡിനേറ്റർ ഒഴിവ്

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതികളുടെ ഫീൽഡ്തല പ്രവർത്തനങ്ങൾ നടത്താൻ പ്രൊജക്ട് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. കേരള കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് സർവ്വകലാശാലയിൽ നിന്നോ ഉള്ള ബി എഫ് എസ് സി, അംഗീകൃത സർവ്വകലാശാലയിൽ നിന്നും കൃഷിയിലുള്ള പി ജി അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ഉള്ള പി ജിയും സർക്കാർ/അംഗീകൃത സ്ഥാപനങ്ങിൽ നിന്നോ ഉള്ള കാർഷികമേഖലയിൽ ജോലി ചെയ്തുള്ള പരിചയവുമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് ഏഴിന് രാവിലെ 10 മുതൽ 12 മണി വരെ കണ്ണൂർ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം പങ്കെടുക്കണം. ഫോൺ: 0497 2731081.

സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1205 രൂപ. എം.എസ്.സി സ്പീച്ച് ആൻഡ് ഹിയറിങ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാന്തര-ബിരുദധാരികളായിരിക്കണം. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെയുള്ള അപേക്ഷ മാർച്ച് 8ന് വൈകുന്നേരം 3 മണിക്ക് മുമ്പായി സി.ഡി.സി-യിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: cdckerala.org, 0471-2553540.

വനിത ശിശു വികസന വകുപ്പിന് കീഴിൽ വാക് ഇൻ ഇന്റർവ്യൂ

വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള സമഖ്യ സൊസൈറ്റിയുടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ ഹോം മാനേജർ, ഫീൽഡ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മാർച്ച് 14ന് രാവിലെ 10ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം. ഓരോ തസ്തികയുടെയും ഒരു ഒഴിവാണുള്ളത്.
ഹോം മാനേജർക്ക് എം.എസ്.ഡബ്ല്യൂ / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസ വേതനം 22,500 രൂപ.
ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ / പി.ജി (സൈക്കോളജി/സോഷ്യോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസ വേതനം 16,000 രൂപ.
ക്ലീനിങ് സ്റ്റാഫിന്റെ യോഗ്യത അഞ്ചാം ക്ലാസാണ്. 20 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസ വേതനം 9,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666.

അങ്കണവാടി വർക്കർ, ഹെൽപർ ഒഴിവ്

അന്തിക്കാട് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അരിമ്പൂർ പഞ്ചായത്തിൽ അങ്കണവാടി സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി പഞ്ചായത്തിൽ സ്ഥിരം താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ മാർച്ച് 20ന് വൈകീട്ട് 5 മണി വരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് അന്തിക്കാട് മിനി സിവിൽ സ്റ്റേഷനിലുള്ള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0487 2638800

ജല്‍ ജീവന്‍ മിഷനില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

ജല്‍ ജീവന്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേരള വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ മലപ്പുറത്തിന്റെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ/ഐ.ടി.സി/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് ഓവര്‍സിയര്‍ക്കു വേണ്ട യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലോ അല്ലെങ്കില്‍ അതിനു മുകളിലോ ഉള്ള തസ്തികയില്‍ ചുരുങ്ങിയത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് വേണ്ട യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 7 ന് 11 മണി മുതല്‍ 2 മണി വരെ മലപ്പുറം കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഹാജരാകണം.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ അവസരം

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സജ്ജമാക്കുന്നതിലേക്കായി തിരൂര്‍ ബ്ലോക്കിലേക്ക് വെറ്ററിനറി സര്‍ജനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. മാര്‍ച്ച് 4 ന് രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0483 2734917 എന്ന നമ്പറില്‍ ലഭിക്കും.

പേഴ്‌സണൽ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാന്റെ പേഴ്‌സണൽ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും മറ്റ് വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.
അപേക്ഷകൾ മാർച്ച് 15 വൈകീട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023 (2), ശാസ്തമംഗലം. പി.ഒ, തിരുവനന്തപുരം- 695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2315122, 2315133, 2319122. ഇ-മെയിൽ- kscminorities@gmail.com.

കേരള ചിക്കനില്‍ ഫാം സൂപ്പര്‍വൈസര്‍

ആലപ്പുഴ: കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍(കേരള ചിക്കന്‍) ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര ലൈസന്‍സ് എന്നിവ നിര്‍ബന്ധം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനും ഏകോപിപ്പിക്കാനുമായാണ് നിയമനം.
പ്രായപരിധി: 30 വയസ് (ഫെബ്രുവരി ഒന്നിന്)കഴിയരുത്. ശമ്പളം: യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസം 20,000 രൂപ. അപേക്ഷ ഫോമുകള്‍ www.keralachicken.org.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 10-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ആലിശ്ശേരി വാര്‍ഡ്, കമ്പി വളപ്പ്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയില്‍ ഓവർസിയർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം റീജ്യയനൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കുള്ള അഭിമുഖം മാർച്ച് 8ന് രാവിലെ 11 ന് KHRWS മാനേജിംഗ് ഡയറക്ടറുടെ ഓഫീസിൽ (ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം) നടത്തും. ഉദ്യോഗാർഥികൾ അന്നേ ദിവസം 10.30ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

ജനറല്‍ ആശുപത്രിയില്‍ താത്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്, ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് എന്നീ തസ്തികളില്‍ താല്‍ക്കാലിക ഒഴിവ്.
സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്:-യോഗ്യത: ഡിഗ്രി/അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ കോഴ്‌സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്‌കേഷന്‍, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്:- യോഗ്യത: ഡിഗ്രി/അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡയാലിസിസ് ടെക്‌നീ്ഷ്യന്‍ ഡിപ്ലോമ കോഴ്‌സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉയര്‍ന്ന പ്രായപരിധി 40 വയസ്. (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളളവര്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് മാര്‍ച്ച് എട്ടിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ടെക്‌നീഷ്യന്‍ സീനിയര്‍/ജൂനിയര്‍ എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്നും ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 14 ന് ആശുപത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. രാവിലെ 10.30 ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും 11.30 ന് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുമാണ് കൂടിക്കാഴ്ച. ഉദ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0494 266039 എന്ന നമ്പറില്‍ ലഭിക്കും.

അങ്കണവാടി വര്‍ക്കര്‍ ഒഴിവ്

നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിലുള്ള ചേന്ദമംഗലം പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരുടേയും അങ്കണവാടി ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി ചേന്ദമംഗലം പഞ്ചായത്തില്‍ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായം 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കേണ്ടതും 46 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ 2023 മാര്‍ച്ച് 15 വൈകിട്ട് അഞ്ച് വരെ നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട്, ചേന്ദമംഗലം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ത്ത് പറവൂര്‍ സിവില്‍ സ്റ്റേഷന്‍ 2-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2448803.

Post a Comment

Previous Post Next Post

News

Breaking Posts