കേരള വാട്ടര്‍ അതോറിറ്റിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

kerala water authority job 2023,കേരള വാട്ടര്‍ അതോറിറ്റിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ ,

ജല്‍ ജീവന്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേരള വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ മലപ്പുറത്തിന്റെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.

ഐ.ടി.ഐ/ഐ.ടി.സി/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് ഓവര്‍സിയര്‍ക്കു വേണ്ട യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലോ അല്ലെങ്കില്‍ അതിനു മുകളിലോ ഉള്ള തസ്തികയില്‍ ചുരുങ്ങിയത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് വേണ്ട യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 7 ന് 11 മണി മുതല്‍ 2 മണി വരെ മലപ്പുറം കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഹാജരാകണം.

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സജ്ജമാക്കുന്നതിലേക്കായി തിരൂര്‍ ബ്ലോക്കിലേക്ക് വെറ്ററിനറി സര്‍ജനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. മാര്‍ച്ച് 4 ന് രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0483 2734917 എന്ന നമ്പറില്‍ ലഭിക്കും.

Post a Comment

Previous Post Next Post

News

Breaking Posts