ഡിജിലോക്കർ ആക്ടിവേറ്റ് ചെയ്യാൻ വിദ്യാർഥികൾക്ക് നിർദേശം

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പത്ത്, പന്ത്രണ്ട് ബോർഡ് ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഡിജിലോക്കർ ആക്ടിവേറ്റ് ചെയ്യാൻ വിദ്യാർഥികൾക്ക് നിർദേശം. cbseservices.digilocker.gov.in/activatecbse സന്ദർശിച്ച് അക്കൗണ്ട് സ്ഥിരീകരണപ്രക്രിയ പൂർത്തിയാക്കണം.

നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ട് സ്ഥിരീകരിക്കുന്നതിന്, ആദ്യം ക്ലാസ് തിരഞ്ഞെടുക്കണം. തുടർന്ന് സ്കൂൾ കോഡ്, റോൾ നമ്പർ, ആറക്ക സുരക്ഷാപിൻ എന്നിവ നൽകുക. ആറക്ക പിൻ ലഭിക്കാൻ സ്കൂളുമായി ബന്ധപ്പെടണം.

തുടർന്ന് രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിലേക്കുവരുന്ന ഒ.ടി.പി. നൽകി സബ്മിറ്റ് ചെയ്യുന്നതോടെ ഡിജിലോക്കർ അക്കൗണ്ട് ആക്ടിവേറ്റ് ആകുമെന്ന് അധികൃതർ അറിയിച്ചു.

how-to-activate-digilocker-app,ഡിജിലോക്കർ ആക്ടിവേറ്റ് ചെയ്യാൻ വിദ്യാർഥികൾക്ക് നിർദേശം,

Post a Comment

أحدث أقدم

News

Breaking Posts