ഇരിട്ടി : പെരുമ്പള്ളി ഗവ. എൽ.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ 18-ന് രാവിലെ 11.30-ന് സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഇരിട്ടി : ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ സീനിയർ അധ്യാപകരെയും കൊമേഴ്‌സ്, ഇക്കണോമിക്സ് എന്നിവയിൽ സീനിയർ, ജൂനിയർ അധ്യാപകരെയും കംപ്യൂട്ടർ സയൻസിൽ ജൂനിയർ അധ്യാപകന്റെയും ഒഴിവുണ്ട്. യോഗ്യരായവർ വെള്ളിയാഴ്ച രാവിലെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം.
കാലിച്ചാനടുക്കം : എസ്.എൻ.ഡി.പി. കോളേജിൽ കണക്ക്, കെമിസ്ട്രി വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 19-ന് രാവിലെ 10-ന് കോളേജ് ഓഫീസിൽ. ഫോൺ: 0467 2216244.
വെമ്പായം : കൊഞ്ചിറ നെടുവേലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ 10.30-ന് സ്കൂളിൽ. ഫോൺ: 0472-2831300.
തൃത്താല : തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കംപ്യൂട്ടർ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി. മാനദണ്ഡങ്ങളനുസരിച്ചുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. വിശദമായ ബയോഡേറ്റയും വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 24-ന് രാവിലെ 10-ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
പെരുമുടിയൂർ : പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് (ജൂനിയർ, സീനിയർ), കെമിസ്ട്രി (സീനിയർ), ഇംഗ്ലീഷ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ജോഗ്രഫി (ജൂനിയർ), ഹിസ്റ്ററി (ജൂനിയർ) എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച 18-ന് രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം.
പട്ടാമ്പി : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഭൂമിശാസ്ത്രം വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 19-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഉദ്യോഗാർഥികൾ അസ്സൽ രേഖകളും ബയോഡേറ്റയും സഹിതം ഹാജരാകണം.
ചങ്ങരംകുളം : മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ സീനിയർ തസ്തികകളിൽ ഒഴിവുണ്ട്. ഫിലോസഫി, ഹിന്ദി എന്നീ ജൂനിയർ തസ്തികകളിലും ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം ഓഫീസിൽ നടക്കും.
പെരിങ്ങോട്ടുകര : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇംഗ്ലീഷ് ജൂനിയർ, കെമിസ്ട്രി, ബോട്ടണി, സുവോളജി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30 മുതൽ. ഫോൺ : 0487 2274136.
ശ്രീകണ്ഠപുരം : എസ്.ഇ.എസ്. കോളേജിൽ ബി.കോം, ഫിസിക്സ്, കെമിസ്ട്രി, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് 10.30-ന്. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി.യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്.
കണ്ണൂർ : തോട്ടട ശ്രീനാരായണ കോളേജിൽ അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ഗണിതശാസ്ത്രം, കെമിസ്ട്രി, ബോട്ടണി, മൈക്രോബയോളജി, സുവോളജി, ബി.ബി.എ., കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ബുധനാഴ്ച 10-ന് അഭിമുഖം നടക്കും.
വളാഞ്ചേരി : ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്. വിഭാഗത്തിൽ ഇംഗ്ലീഷ്, സോഷ്യോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങൾക്കുള്ള അഭിമുഖം 22-ന് രാവിലെ പത്തിനും അറബിക്, ഫിസിക്‌സ്, ഹിസ്റ്ററി, ഹിന്ദി എന്നീ വിഷയങ്ങളിലേക്കുള്ള അഭിമുഖം 23-ന് രാവിലെ പത്തിനും സ്‌കൂൾ ഓഫീസിൽ നടക്കും.
എടപ്പറ്റ : സി.കെ.എച്ച്.എം.ജി.എച്ച്.എസിൽ എച്ച്.എസ്.ടി. കണക്ക്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, ജെ.എൽ.ടി. ഹിന്ദി, ജെ.എൽ.ടി. അറബിക് എന്നീ വിഷയങ്ങളിൽ അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 16-ന് നടക്കും.
യു.പി.എസ്.ടി., പി.ഇ.ടി. തസ്തികയിലേക്ക് 17-നാണ് അഭിമുഖം. സ്‌കൂൾ ഓഫീസിൽ രാവിലെ 10.30-നു എത്തണം.
മേലാറ്റൂർ : ആർ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. ഗണിതം (ജൂനിയർ), എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് (ജൂനിയർ), എച്ച്.എസ്.എസ്.ടി. സോഷ്യോളജി എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
അഭിമുഖം ശനിയാഴ്‌ച രാവിലെ 10-നു സ്‌കൂൾ ഓഫീസിൽ. ഫോൺ: 9496843662.
പാലോട് : പെരിങ്ങമ്മല ഇക്ബാൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10-ന് ഇക്ബാൽ കോളേജ് ട്രസ്റ്റ് ഓഫീസിൽ.
പാലോട് : പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്. അഭിമുഖം 23-ന് 10 മണിക്ക് ഇക്ബാൽ കോളേജ് ട്രസ്റ്റ് ഓഫീസിൽ.
മണ്ടൂർ : വാരണക്കോട് എ.എൽ.പി. സ്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. 18-നകം അപേക്ഷിക്കാം. ഫോൺ: 8848013486.
إرسال تعليق