ഇന്ത്യൻ സ്വാതന്ത്ര്യ ദിനം; ജിദ്ദ കേരള പൗരാവലി ചിത്ര രചന മത്സരം

 

Kerala Pauravali painting competition,ഇന്ത്യൻ സ്വാതന്ത്ര്യ ദിനം; ജിദ്ദ കേരള പൗരാവലി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു

എഴുപത്തി ആറാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ‘കളേഴ്സ് ഓഫ് പാട്രിയോട്ടിസം’ (ദേശസ്നേഹത്തിന്റെ വർണ്ണങ്ങൾ) എന്ന പേരിൽ നടത്തപ്പെടുന്ന പരിപാടിയിൽ വിവിധ കാറ്റഗറികളിലായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മൽത്സരിക്കാൻ അവസരമൊരുക്കും.

ഇന്ത്യയിലെ വിവിധ സംസ്കാരങ്ങൾ ദേശസ്നേഹത്തെ എങ്ങിനെ പ്രകടമാക്കുന്നു എന്നതായിരിക്കും മുഖ്യ പ്രമേയം. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേകം സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വെച്ച് ജിദ്ദ കേരള പൗരാവലി പ്രശംസാപത്രം നൽകും. ജേതാകൾക്ക് പുരസ്കാരങ്ങളും സമ്മാനിക്കും.

കെ ജി 1 മുതൽ ക്ലാസ് 1 , ക്ലാസ് 2 മുതൽ ക്ലാസ് 5, ക്ലാസ് 6 മുതൽ ക്ലാസ് 8, ക്ലാസ് 9 മുതൽ ക്ലാസ് 12 എന്നീ നാല് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ ഓൺലൈൻ വഴി നടത്തപ്പെടുക. കെ ജി 1 മുതൽ ക്ലാസ് 1 വിഭാഗത്തിലുള്ളവർക്കു സഘാടകർ നൽകുന്ന ചിത്രം കളർ ചെയ്യുകയും ബാക്കി വിഭാഗങ്ങൾക്ക് വിഷയാധിഷ്ഠിതമായി ചിത്രം വരച് കളർ ചെയ്യണം. Registration Link എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ആഗസ്ത് 10, 2023 തിയ്യതിക്കകം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. രജിസ്റ്റർ ചെയ്തവർക്ക് മത്സരത്തിന്റെ നിയമാവലിയും അനുബന്ധ വിശദശാംശങ്ങളും പിന്നീട് നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 055 136 9629, 053 841 6293 എന്നീ നമ്പറുകളിൽ വാട്സ് ആപ്പ് വഴി ബന്ധപ്പെടാവുന്നതാണ്.

Post a Comment

أحدث أقدم

News

Breaking Posts