ഓണം ക്വിസ് | ONAM QUIZ IN MALAYALAM

ഓണം ക്വിസ് | ONAM QUIZ IN MALAYALAM,QUIZ,onam quiz 2021,onam quiz,onam,

 

ഓണപ്പൂവ് എന്ന വിശഷമുള്ള പൂവ് ?

കാശിത്തുമ്പ

ഓണം കേരളത്തിന്റെ ദേശീയ ഉത്സവം ആക്കിയ വർഷം?

1961

രണ്ടാം ഓണം മറ്റൊരു പേരിലും അറിയപ്പെടുന്നു. ഏതു പേരിൽ?

അമ്മായിയോണം

ഓണം ആഘോഷിക്കുന്നത് എന്നാണ്?

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

‘ഓണപ്പാട്ടുകാർ’ എന്ന കവിത ആരെഴുതിയത്?

വൈലോപ്പിള്ളി ശ്രീധരമേനോൻ

മഹാബലിയുടെ പിതാവിന്റെ പേര്?

വിരോചനൻ

ഓണം കേറാമൂല ‘എന്ന പ്രയോഗത്തിന്റെ അർഥം ?

കുഗ്രാമം

മഹാബലി എന്ന വാക്കിനർത്ഥം എന്താണ്?

വലിയ ത്യാഗം ചെയ്‌തവൻ

നാലാം ഓണം ഏതു മഹാന്റെ ജന്മദിനം?

ശ്രീനാരായണഗുരു

മഹാബലിയുടെ യഥാർത്ഥ പേര് എന്താണ്?

ഇന്ദ്രസേനന്‍

സംഘകൃതികളിൽ ഓണം ഏത് പേരിലാണറിയപ്പെടുന്നത്?

ഇന്ദ്രവിഴ

അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത് ഏതു നാളിലാണത്?

മൂലം നാൾ

മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം എവിടെ ?

തമിഴ്നാട്

മഹാബലിയുടെ പത്നിയുടെ പേര് എന്താണ്?

വിന്ധ്യാവലി

തിരുവോണത്തിന്റെ തലേദിവസം ഏത് നാളാണ് ?

ഉത്രാടം

വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ ആരാണ് മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ?

അസുരഗുരു ശുക്രാചാര്യൻ

ഓണപ്പൂക്കൾ പറച്ചില്ലേ നീ- യോണ കോടിയുടുത്തില്ലേ ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടിലേ – ഓണത്തെക്കുറിച്ചുള്ള ഈ കാവ്യശകലം ആരുടെ ?

ചങ്ങമ്പുഴ

തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?

മധുരൈ കാഞ്ചി

എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്?

ചോതിനാൾ മുതൽ

തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?

തൃക്കാക്കരയപ്പന്

വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?

കശ്യപൻ

വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?

അദിതി

ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?

അഞ്ചാമത്തെ

ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?

എട്ടാം സ്കന്ധം

മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടത് ?

വിശ്വജിത്ത്‌ എന്ന യാഗം

വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?

ത്രേതായുഗത്തിൽ

മഹാബലിയുടെ പുത്രന്റെ പേര് എന്താണ്?

ബാണാസുരന്‍

മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?

ഭൃഗുകച്ഛം എന്ന സ്ഥലത്ത്

എത് നാൾ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്?

ഉത്രാടനാള്

Post a Comment

أحدث أقدم

News

Breaking Posts