കോട്ടയം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ SB കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 9 മണിമുതൽ “ദിശ 2023” എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നു.
KPO, BPO, IT, FMCG, ബാങ്കിങ്, നോൺ-ബാങ്കിങ് ,ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 3000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. സ്വകാര്യ മേഖലയിലെ ജോലി അന്വേഷിക്കുന്ന SSLC മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് ഈ ജോബ് ഫെയറിൽ പങ്കെടുക്കാം.
⭕ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഈ ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
⭕രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്..
പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് “ദിശ 2023”തൊഴിൽ മേളയിയിലുള്ളത്.
⭕യോഗ്യതയ്ക്കനുസരിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 3 കമ്പനികളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച Receipt കയ്യിൽ കരുതുക
⭕തൊഴിൽ മേളയിൽ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും താഴെ കൊടുത്തിട്ടുള്ള QR കോഡ് സ്കാൻ ചെയ്തു NCS പോർട്ടലിൽ രജിസ്റ്റർ ചെയ്തു ID കയ്യിൽ കരുത്തേണ്ടതാണ്
രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ജോബ് ഫെയർ ദിവസം ഹെല്പ് ഡെസ്കിന്റെ (കൗണ്ടർ 4) സഹായം ഉണ്ടായിരിക്കുന്നതാണ്.
⭕എംപ്ലോയബിലിറ്റി സെന്ററിൽ 250 രൂപ അടച്ചു രജിസ്റ്റർ ചെയ്തവർ കൗണ്ടർ 1-ലും രജിസ്റ്റർ ചെയ്യാത്തവർ കൗണ്ടർ 2-ലും റിപ്പോർട്ട് ചെയ്യുക. NCS രജിസ്‌ട്രേഷൻ ചെയ്യുവാൻ സാധിക്കാത്തവർ കൗണ്ടർ 4 നിന്നും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം കൗണ്ടർ 1 ലോ കൗണ്ടർ 2-ലോ റിപ്പോർട്ട് ചെയ്യുക.
⭕അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും .
⭕ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
Two Wheeler, Four Wheeler പാർക്കിങ് കോളേജിന് വലതു വശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലാണ് ഒരുക്കിയിട്ടുള്ളത്.വോളണ്ടിയേഴ്‌സ്, ഒഫീഷ്യൽസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
⭕എംപ്ലോയബിലിറ്റി സെന്ററിൽ 250 രൂപ അടച്ചു രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ സെപ്റ്റംബർ 15 വൈകിട്ട് 4 മണിക്ക് മുൻപായി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ നേരിട്ടെത്തി ആധാർ കാർഡിന്റെ പകർപ്പ്, 250 രൂപ അടച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് ആഴ്ചകൾ തോറും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തരം നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.ഒഴിവു വിവരങ്ങൾ whatsapp വഴി ലഭിക്കുന്നതാണ്
2023 സെപ്റ്റംബർ 16 ന് നടക്കുന്ന തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.
Click Here For Vacancy Details
FB: employabilitycentrekottayam
Instagram: ecktm
⭕സഹായത്തിന് ഹെൽപ്പ് ഡെസ്കിന്റെ സേവനം ഉണ്ടായിരിക്കുന്നതാണ്.
⭕Interview Venue:
SB (St. Berchmans)
College, Chanaganacherry)
https://goo.gl/maps/6erZbSZgntuoTx756
Post a Comment