ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും പൈതൃകവും സ്വത്വവുമാണ് സംസ്‌കാരം. അനേകം സംസ്‌കാരങ്ങള്‍ ചേരുന്ന ഇന്ത്യയിലെ പൗരന്മാരാണ് നാം. നമുക്ക് ഒരു സംയോജിത സംസ്‌കാരമുണ്ട്. ഭാഷകളുടെ കാര്യത്തിലും ഇന്ത്യ പിന്നിലല്ല. നിരവധി ഭാഷകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ സംസ്ഥാനങ്ങളെ വിഭജിച്ചതുതന്നെ ഭാഷകളുടെ അടിസ്ഥാനത്തിലാണ്. നമ്മുടെ ദേശീയ ഭാഷയാണ് ഹിന്ദി.
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ന് രാജ്യത്തുടനീളം ഹിന്ദി ദിവസ് ആഘോഷിക്കുന്നു. സ്വാതന്ത്ര്യാനന്തരം, രാജ്യത്ത് ഹിന്ദിയുടെ ഉന്നമനത്തിനായി 1949 സെപ്റ്റംബര്‍ 14ന് ഹിന്ദിക്ക് ഔദ്യോഗിക ഭാഷാ പദവി ലഭിച്ചു. 1953 മുതല്‍, രാഷ്ട്രഭാഷാ പ്രചാര സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന്, എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14ന് ഹിന്ദി ദിവസ് ആഘോഷിച്ചുവരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ കൂടിയാണ് ഹിന്ദി
ഹിന്ദി ദിവസിന്റെ ചരിത്രം
ലോക ഹിന്ദി ദിനവും ദേശീയ ഹിന്ദി ദിനവും
ലോക ഹിന്ദി ദിനം ജനുവരി 10 ന് ലോകമെമ്പാടും ആഘോഷിക്കുന്നു. ആഗോള തലത്തില്‍ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതേസമയം, ദേശീയ ഹിന്ദി ദിനം സെപ്റ്റംബര്‍ 14 ന് ആഘോഷിക്കുന്നു. 1953 സെപ്റ്റംബര്‍ 14നാണ് ഔദ്യോഗികമായി ആദ്യത്തെ ഹിന്ദി ദിനം ആചരിച്ചത്. രാഷ്ട്രഭാഷാ കീര്‍ത്തി പുരസ്‌കാരവും രാഷ്ട്രഭാഷാ ഗൗരവ് പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഈ ദിവസത്തില്‍ നല്‍കപ്പെടുന്നു. രാഷ്ട്രഭാഷ ഗൗരവ് അവാര്‍ഡ് തിരഞ്ഞെടുത്ത ആളുകള്‍ക്ക് നല്‍കുന്നതാണ്. അതേസമയം രാഷ്ട്രഭാഷ കീര്‍ത്തി അവാര്‍ഡ് ഒരു വകുപ്പിനോ കമ്മിറ്റിക്കോ നല്‍കുന്നു.ഹിന്ദി ദിവസിന്റെ പ്രാധാന്യം
ഹിന്ദി ഒരു ഇന്തോ-യൂറോപ്യന്‍ ഭാഷ
ഹിന്ദി എന്നത് ഹിന്ദുസ്ഥാനിയില്‍ നിന്നും ഉറുദുവിനൊപ്പം ഉരുത്തിരിഞ്ഞ ഒരു ഭാഷയാണ്. ഹിന്ദിയും ഉറുദുവും കാര്യമായ സമാനതകള്‍ പങ്കിടുന്നു, അവ ഇപ്പോഴും ഭാഷാപരമായി ഹിന്ദുസ്ഥാനിയുടെ രണ്ട് വകഭേദങ്ങളായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള 366 ദശലക്ഷം ആളുകള്‍ ഹിന്ദി സംസാരിക്കുന്നു. കൂടുതലും സംസാരിക്കുന്നത് ഇന്ത്യയുടെ വടക്കന്‍ ഭാഗത്താണ്. മൗറീഷ്യസ്, ഫിജി, ഗയാന, സുരിനാം, ട്രിനിഡാഡ് ആന്റ് ടൊബാഗോ, നേപ്പാള്‍ എന്നിവിടങ്ങളിലും ഹിന്ദി സംസാരിക്കുന്നവു. ഹിന്ദി അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും അതിന്റേതായ വ്യതിരിക്തവും സ്വതന്ത്രവുമായ ശബ്ദമുണ്ട്.എല്ലാവർഷവും ജനുവരി 10 ന് ലോക ഹിന്ദി ദിന (विश्व हिंदी सम्मेलन) മായും ആചരിക്കുന്നുണ്ട്. നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യൻ കൾച്ചർ, ഹിന്ദി നിധി ഫൗണ്ടേഷൻ, ഇന്ത്യൻ ഹൈക്കമ്മീഷൻ, മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ, സനാതൻ ധർമ്മ മഹാ സഭ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളോടെയാണ് ജനുവരി 10 ന് ലോക ഹിന്ദി ദിനം ആഘോഷിക്കുന്നത്.
വിദ്യാലയങ്ങളിലും മറ്റും ഹിന്ദിദിനം സവിശേഷമായി ആഘോഷിക്കുന്നു.
ഹിന്ദിദിനത്തിൽ രാഷ്ട്രഭാഷാ പുരസ്കാരങ്ങൾ നൽകപ്പെടുന്നു
ഹിന്ദിദിനത്തിൽ നൽകപ്പെടുന്ന പുരസ്കാരങ്ങളിൽ 25 മാർച്ച് 2015 ന് ചില മാറ്റങ്ങൾ വരുത്തി. 1986 മുതൽ നല്കപ്പെട്ടുവന്നിരുന്ന ഇന്ദിരാഗാന്ധി രാജ് ഭാഷാ പുരസ്കാരം പേര് മാറ്റി, രാഷ്ട്രഭാഷാ കീർത്തി പുരസ്കാരം എന്നാക്കി. രാജീവ് ഗാന്ധി രാഷ്ടീയജ്ഞാൻ -വിജ്ഞാൻ മൗലിക് പുസ്തക ലേഖന പുരസ്കാരം പേര് മാറ്റി രാജ്യഭാഷാ ഗൗരവ് പുരസ്കാരം എന്നാക്കി.
Post a Comment