സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയാറാക്കാൻ അവസരം

state school sports logo,സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയാറാക്കാൻ അവസരം,

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയ്യാറാക്കാൻ അവസരം. 65-മത് സംസ്ഥാന സ്കൂൾ കായികോത്സവം ഒക്ടോബർ 16 മുതൽ 20വരെ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ് നടക്കുന്നത്. കായികോത്സവ ലോഗോ തയാറാക്കാൻ വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് കാഷ് അവാർഡ് നൽകും.

ലോഗോ തയ്യാറാക്കുന്നത്തിനുള്ള മാനദണ്ഡങ്ങൾ

സംസ്ഥാന സ്കൂൾ അത്ലറ്റിക് മത്സര ഇനങ്ങളുടെ പ്രതീകങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തേണ്ടതാണ്. നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്. കായികോത്സവത്തിന്റെ തീയതികളുടെ രേഖപ്പെടുത്തൽ ലോഗോയിൽ ഉണ്ടാകണം. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിലുള്ള ലോഗോ സി.ഡിയും, എ4 സൈസ് പേപ്പറിലെടുത്ത ലോഗോയുടെ കളർ പ്രിന്റും ഉൾപ്പെടുത്തണം. 

ലോഗോ സമർപ്പിക്കുന്ന വ്യക്തിയുടെ കൃത്യമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം) എ4 പേപ്പറിലുള്ള ലോഗോ പ്രിന്റൗട്ടിൽ രേഖപ്പെടുത്തേണ്ടതാണ്. ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന്റെ പുറത്ത് ’65-മത് സംസ്ഥാന സ്കൂൾ കായികോത്സവ ലോഗോ’ എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. ലോഗോകൾ 2023 ഒക്ടോബർ ഒന്നിന് മുൻപായി താഴെപ്പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

ഹരീഷ് ശങ്കർ. എൽ
സ്പോർട്സ് ഓർഗനൈസർ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
ജഗതി, തിരുവനന്തപുരം- 695 014

Post a Comment

Previous Post Next Post

News

Breaking Posts