കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസം, ദേശഭക്തിഗാനം മത്സരങ്ങള്‍

online competition for students,ഗാന്ധി ജയന്തി മത്സരങ്ങൾ,കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസം, ദേശഭക്തിഗാനം മത്സരങ്ങള്‍,


ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 8 വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസം, ദേശഭക്തിഗാനം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

 💻 എന്‍ട്രികള്‍ ഒക്ടോബര്‍ 8 വൈകിട്ട് 5വരെ സമര്‍പ്പിക്കാം.

വിഷയം- 

'കാര്‍ട്ടൂണ്‍' - മാലിന്യമുക്തം നവകേരളം , 

'ഉപന്യാസം'- ശുചിത്വ അവബോധവും ശാസ്ത്രീയ മാലിന്യസംസ്‌കരണവും, 

ദേശഭക്തിഗാനം: ദേശഭക്തിഗാനം ആലപിച്ച് വീഡിയോ എടുത്ത് അയക്കണം.

 💻 ദേശഭക്തി ഗാനം മൂന്ന് മിനിറ്റില്‍ കൂടുതലാകാന്‍ പാടില്ല. മലയാളഗാനമായിരിക്കണം ആലപിക്കേണ്ടത്. എ4 ഷീറ്റിലാണ് കാര്‍ട്ടൂണ്‍ വരയ്‌ക്കേണ്ടതും ഉപന്യാസം എഴുതേണ്ടതും. ഉപന്യാസം മലയാളത്തിലാവണം. ഒരു ഫുള്‍ സ്‌കാപ്പ് പേജില്‍ കവിയാന്‍ പാടില്ല. dio.idk2@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരാള്‍ക്ക് ഒരോ തവണ രണ്ടു വിഭാഗങ്ങളില്‍ മത്സരിക്കാം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനം ഉണ്ടാകും . മികച്ച സൃഷ്ടികള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233036.

Post a Comment

Previous Post Next Post

News

Breaking Posts