2023-24 അധ്യയന വർഷത്തെ പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതിക്കായി (PMSS) ഇപ്പോൾ അപേക്ഷിക്കാം. വിമുക്ത ഭടൻമാരുടെയോ മരണമടഞ്ഞ പ്രതിരോധ ഉദ്യോഗസ്ഥരുടെയോ ആശ്രിതർ, അവകാശി/വിധവ എന്നിവർക്ക് അപേക്ഷിക്കാം. പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. നവംബർ 30വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയും. പെൺകുട്ടികൾക്ക് 3000 രൂപയും ആൺകുട്ടികൾക്ക് 2500 രൂപയുമാണ് ലഭിക്കുക.
ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും 2750 വീതം 5500 പേർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. https://ksb.gov.in ലൂടെ അപേക്ഷ നൽകാം. സ്കോളർഷിപ്പിന്റെ കാലാവധി അപേക്ഷകർ തിരഞ്ഞെടുക്കുന്ന കോഴ്സുകളുടെ കാലാവധിയെ ആശ്രയിച്ചിരിക്കും. കോഴ്‌സുകൾ AICTE/UGC അംഗീകാരം ഉള്ളവയാകണം. സ്കോളർഷിപ്പ് ലഭിക്കാൻ അർഹതയുള്ള ബിരുദാനന്തര കോഴ്സുകൾ എംബിഎയും എംസിഎയും മാത്രമാണ്. സ്കോളർഷിപ്പ് സ്കീമുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അപേക്ഷക വിവരങ്ങളും കേന്ദ്രീയ സൈനിക് ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
Post a Comment