കേരള സര്‍ക്കാര്‍ ജോലികള്‍ PSC പരീക്ഷ ഇല്ലാതെ നേടാം

Kerala Temporary Govt Jobs December 2023,കേരള സര്‍ക്കാര്‍ ജോലികള്‍ PSC പരീക്ഷ ഇല്ലാതെ നേടാം – വിവിധ ജില്ലകളില്‍ ജോലി ഒഴിവുകള്‍,

ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആലുവ പോസറ്റ്‌മെട്രിക് ഗേൾസ് ഹോസ്റ്റലിൽ സ്റ്റുവാർഡ്(1), വാച്ച് വുമൺ, കുക്ക്, പാർട്ട് ടൈം സ്വീപ്പർ, പാർട്ട് ടൈം സ്‌കാവഞ്ചർ, പാർട്ട് ടൈം മെസ്സ് ഗേൾ എന്നീ തസ്‌തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പുകളും സഹിതം അപേക്ഷകർ ഡിസംബർ 28 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. 01.01.2023- 50 വയസ്സ് അധികരിക്കരുത്.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള (എം.എസ് ഓഫീസ്, എക്‌സെൽ, എം.എസ് വേർഡ്, മലയാളം-ഇംഗ്ലീഷ് ടൈപ്പിങ്) ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പരിചയ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 22ന് രാവിലെ പത്തിന് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04933 239217.

പോലീസിൽ കൗൺസിലർ നിയമനം

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗൺസിലർമാരെ താത്കാലികമായി നിയമിക്കുന്നു. ജനുവരി മുതൽ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ല്യു, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസലിങ്, സൈക്കോതെറാപ്പി എന്നിവയിൽ പി.ജി.ഡിപ്ലോമ എന്നിവയിൽ ഒരു യോഗ്യതയുള്ള 20നും 50നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ 22ന് മുൻപ് അതത് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ, സ്റ്റേറ്റ് വിമൻ ആന്റ് ചിൽഡ്രൻ സെൽ, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471 2338100. ഇ-മെയിൽ: spwomen.pol@kerala.gov.in.

വാക്ക്-ഇൻ-ഇൻറർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു.
ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത എംബിബിഎസ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 6 (06/01/2024 ) ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

പാനല്‍ വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് പാനല്‍ വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യതയും ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് ആവശ്യം. പാലക്കാട് ജില്ലയിലെയോ മലപ്പുറം, തൃശൂര്‍ അയല്‍ ജില്ലയിലെയോ സ്ഥിര താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയറും ദൃശ്യങ്ങള്‍ വേഗത്തില്‍ അയക്കാനുള്ള സംവിധാനവും അടങ്ങിയ ലാപ്‌ടോപ്പ്, ഡ്രൈവിങ് ലൈസന്‍സോടെ സ്വന്തമായി വാഹനം, മള്‍ട്ടി സിം ഡോങ്കിള്‍ എന്നിവ ഉണ്ടായിരിക്കണം.
പി.ആര്‍.ഡിയിലും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങിലും പ്രവൃത്തി പരിചയമുള്ളവര്‍ക്കും ലൈവ് വീഡിയോ ട്രാന്‍സ്മിഷന്‍ ഉള്ള ബാക്ക് പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനമുള്ളവര്‍ക്കും മുന്‍ഗണന. പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.
അപേക്ഷകള്‍ ഡിസംബര്‍ 23 ന് വൈകിട്ട് അഞ്ച് വരെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ്, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.

ട്രേഡ്സ്മാൻ നിയമനം

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ ഒഴിവുള്ള ഒരു ട്രേഡ്സ്മാൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ ഡീസൽ മെക്കാനിക്ക് അല്ലെങ്കിൽ മെക്കാനിക്ക് എൻജിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. അഭിമുഖം ഡിസംബർ ഡിസംബർ 20ന് രാവിലെ പത്തിന് കോളേജിൽ നടക്കും. ഫോൺ: 04933 227253.

പ്രൊജക്ട് അസിസ്റ്റൻറ് നിയമനം

തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് വിനിയോഗവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (DGP)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് വജിയം, അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയാണ് യോഗ്യത. 18നും 30നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തിരൂർ പോസ്റ്റ്, തെക്കുമ്മുറി, മലപ്പുറം ജില്ല, പിൻ: 676105 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0494 2422696.

കൗണ്‍സിലര്‍ നിയമനം

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗണ്‍സിലര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിംഗ്, സൈക്കോതെറാപ്പി എന്നിവയില്‍ പി.ജി.ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20 നും 50 നും മദ്ധ്യേ. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 22 നകം അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍, സ്റ്റേറ്റ് വിമന്‍ ആന്റ് ചില്‍ഡ്രന്‍ സെല്‍, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2338100.

അങ്കണവാടി ഹെൽപ്പർ അഭിമുഖം

അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് കീഴിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് അങ്കണവാടി ഹെൽപ്പർ സെലക്‍ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനായി അഭിമുഖം നടത്തുന്നു. അറിയിപ്പ് ലഭിച്ചവർ ഡിസംബർ 21ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഊർങ്ങാട്ടിരി പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. അഭിമുഖ അറിയിപ്പ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04832852939, 9188959781.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 12,000 രൂപയാണ് ഹോണറേറിയം. പ്ലസ്ടു പാസായവരും ഡാറ്റാ എന്‍ട്രി(ഇംഗ്ലീഷ്,മലയാളം), ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനമുള്ളവരുമായ 18നും 40നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയുമായി (ബയോഡാറ്റ സഹിതം) സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസില്‍ ഡിസംബര്‍ 28ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.

പാനല്‍ വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് പാനല്‍ വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യതയും ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് ആവശ്യം. പാലക്കാട് ജില്ലയിലെയോ മലപ്പുറം, തൃശൂര്‍ അയല്‍ ജില്ലയിലെയോ സ്ഥിര താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയറും ദൃശ്യങ്ങള്‍ വേഗത്തില്‍ അയക്കാനുള്ള സംവിധാനവും അടങ്ങിയ ലാപ്‌ടോപ്പ്, ഡ്രൈവിങ് ലൈസന്‍സോടെ സ്വന്തമായി വാഹനം, മള്‍ട്ടി സിം ഡോങ്കിള്‍ എന്നിവ ഉണ്ടായിരിക്കണം.
പി.ആര്‍.ഡിയിലും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങിലും പ്രവൃത്തി പരിചയമുള്ളവര്‍ക്കും ലൈവ് വീഡിയോ ട്രാന്‍സ്മിഷന്‍ ഉള്ള ബാക്ക് പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനമുള്ളവര്‍ക്കും മുന്‍ഗണന. പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.
അപേക്ഷകള്‍ ഡിസംബര്‍ 23 ന് വൈകിട്ട് അഞ്ച് വരെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ്, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.

പ്രൊജക്ട് അസിസ്റ്റൻറ് നിയമനം

തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് വിനിയോഗവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (DGP)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് വജിയം, അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയാണ് യോഗ്യത. 18നും 30നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തിരൂർ പോസ്റ്റ്, തെക്കുമ്മുറി, മലപ്പുറം ജില്ല, പിൻ: 676105 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0494 2422696.

Post a Comment

Previous Post Next Post

News

Breaking Posts