ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ് പരീക്ഷ

Shaikh aboobakr foundation scholarship,ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ് പരീക്ഷ,
 

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
🔘🔘🔘🔘🔘🔘🔘🔘

🟢ഈ വർഷം എട്ടാം ക്ലാസിൽ  പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് എക്സാമിന് അപേക്ഷ ക്ഷണിച്ചു.

🟢2024 ജനുവരി 13 ആണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി.

🟢ഫെബ്രുവരി 4 നാണ് പരീക്ഷ .

🟢കേരളത്തിലും ലക്ഷദ്വീപിലും മറ്റു സംസ്ഥാനങ്ങളിലും പരീക്ഷാ സെന്റെറുകളുണ്ട്. അതിന് പുറമെ ഗൾഫ് രാജ്യങ്ങളിലും പരീക്ഷയെഴുതാൻ സൗകര്യമുണ്ട്.

🟢പരീക്ഷയിൽ ഉന്നത വിജയം നേടുന്നവരെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തെരെഞ്ഞെടുക്കും.

🟢സ്കോളർഷിപ്പിന് അർഹരാവുന്നവർക്ക് എട്ടാം ക്ലാസ് മുതൽ ഉന്നത പഠനം വരെ സാമ്പത്തിക സഹായങ്ങളും മറ്റു ഗൈഡൻസും ലഭിക്കും.

🟢എട്ടാം ക്ലാസിൽ 7000 രൂപയും ഒൻപതാം ക്ലാസിൽ 8000 രൂപയും പത്താം ക്ലാസിൽ 10000 രൂപയും പ്ലസ് വണിന് 11000 രൂപയും പ്ലസ്ടുവിന് 12000 രൂപ വരെയുമാണ് സ്കോളർഷിപ്പ്.

🟢പ്ലസ് ടു വിന് ശേഷം വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾക്ക് സ്കോളർഷിപ്പ് ലഭിക്കും.

🟢അപേക്ഷിക്കുന്നതിന് https://safoundation.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

Previous Post Next Post

News

Breaking Posts