സാധാര വർഷങ്ങളിൽ ഫെബ്രുവരിയിൽ 28 ദിവസങ്ങളുണ്ടാവുക. ഫെബ്രുവരിമാസത്തിൽ 29 ദിവസങ്ങളുണ്ടാവുമ്പോൾ അത്അധിവർഷമാണ് (Leap year). നാലുവർഷം കൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. നാലുകൊണ്ട് നിശ്ശേഷം ഹരിക്കാവുന്നവയായിരിക്കും അധിവർഷങ്ങൾ എന്നാൽ, ഇത് നൂറ്റാണ്ടുകളാവുമ്പോൾ (ഉദാ: 1200, 1600, 2000) 400 കൊണ്ട് ശിഷ്ടം കൂടാതെ ഹരിക്കാനാവണം.
ആവർത്തനം നാലുതവണ
സാധാരണവർഷങ്ങളിൽ ഫെബ്രുവരി മാസത്തിലെ എല്ലാദിവസങ്ങളും നാലുതവണയാണ് ആവർത്തിച്ച് വരുന്നത്. ഈ ഏഴ് ദിവസങ്ങളെയും നാലുകൊണ്ട് ഗുണിച്ചാൽ ഫെബ്രുവരിയിലെ 28 ദിവസങ്ങളുമായി. എന്നാൽ, അധിവർഷത്തിൽ ഏതെങ്കിലും ഒരുദിവസം അഞ്ചുപ്രാവശ്യം ആവർത്തിച്ചുവരും (ഈ വർഷമിതു വ്യാഴം). അങ്ങനെവരുമ്പോൾ ഒന്നാംതീയതിയും 29-ാം തീയതിയും ഒരേ ആഴ്ചയായിരിക്കും. അധിവർഷമൊഴികെയുള്ളവയിൽ ഫെബ്രുവരി മാസത്തിലെ തിയതിയിലെ ആഴ്ചകൾ (28- -ാം തീയതിവരെ) തന്നെയാണ് മാർച്ച്, നവംബർ മാസങ്ങളിലും വരുന്നത്. അധിവർഷമാവുമ്പോൾ അതിലെ ഫെബ്രുവരിയിൽ വരുന്ന തീയതിയിലെ ആഴ്ചകൾ വരുന്ന ഏകമാസം ആ വർഷത്തിലെ ഓഗസ്റ്റ് ആയിരിക്കും. (ഓഗസ്റ്റിലെ 30, 31 ഒഴികെ) സാധാരണവർഷങ്ങൾ ആരംഭിക്കുന്ന ജനുവരി ഒന്നാം തീയതിയും അവസാനിക്കുന്ന ഡിസംബർ 31-ാം തീയതിയും ഒരേ ആഴ്ചയായിരിക്കും. എന്നാൽ, അധിവർഷത്തിൽമാത്രം ജനുവരി ഒന്നാംതീയതിവരുന്ന ആഴ്ചയുടെ തൊട്ടടുത്ത ആഴ്ചയായിരിക്കും ഡിസംബർ 31 വരുന്നത്. 2024 ജനുവരി ഒന്നാം തീയ തി തിങ്കളാഴ്ചയാണ്. ഈ അധിവർഷത്തിലെ ഡിസംബർ 31-ാം തീയതിവരുന്നത് ചൊവ്വാഴ്ചയുമാണ്.
സൗരവർഷം
ഭൂമി സൂര്യനെ ഒരുപ്രാവശ്യം പ്രദക്ഷിണം ചെയ്യാനെടുക്കുന്ന വേ ഉയാണ് സൗരവർഷം. ഇതിന് വേണ്ടത് 365 ദിവസവും അഞ്ചുമണി ക്കൂറും 48 മിനിറ്റും 46 സെക്കൻഡുമാണ്. ഇങ്ങനെ കണക്കാക്കിയാൽ ഒരുവർഷം 365 1/4 ദിവസംവരും. എന്നാൽ, കലണ്ടർ ഉണ്ടായപ്പോൾ 365 ദിവസത്തെയാണ് സൗകര്യാർഥം ഒരു വർഷമായി കണക്കാക്കിയത്. ഇതിൽ ബാക്കിവന്ന 1/4 ദിവസത്തെ നാലുവർഷം കൂടുമ്പോൾ ഒരുദിവസമായി കണക്കാക്കി 365 നോടുചേർത്ത് 366 ദിവസമുള്ള ഒരുവർഷമാക്കി. ഈ ഒരുദിവസമാണ് ഫെബ്രുവരിയിൽ ചേർത്തത്. ഇങ്ങനെ അധിവർഷത്തിൽ വന്നുകൂടിയ ഒരുദിവസം Odd day എന്നറിയപ്പെടുന്നു.
ഗ്രിഗോറിയൻ കലണ്ടർ
നിലവിലുണ്ടായിരുന്ന ജൂലിയൻ കലണ്ടറിന് ഭേദഗതികൾ വരുത്തി ഇന്നത്തെ ഗ്രിഗോറിയൻ കലണ്ടർ രൂപകല്പനചെയ്തത് 1582-ൽ ഗ്രിഗറി 18-ാമൻ മാർപാപ്പയാണ്. ഇതിനെ ക്രിസ്ത്യൻ കലണ്ടറെന്നും ഇംഗ്ലീഷ് കലണ്ടറെന്നും വിളിക്കുന്നു. ഈ കലണ്ടർ പരിഷ്കാരത്തിലാണ് അധി വർഷം കൊണ്ടുവന്നത്. ചൈത്രത്തിൽ തുടങ്ങി ഫാൽഗുനമാസത്തില വസാനിക്കുന്ന ശകവർഷ കലണ്ടറാണ് ഇന്ത്യയുടെ ദേശീയ കലണ്ടറായി 1957 മാർച്ച് 22-11 അംഗീകരിച്ചിരിക്കുന്നത്. എന്നാൽ, ഗ്രിഗോറിയൻ കലണ്ടറിനെ നാം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്യുന്നു.
إرسال تعليق