പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം

kerala govt temporary jobs,കേരള സര്‍ക്കാര്‍ നിരവധി താല്‍ക്കാലിക ഒഴിവുകള്‍

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ വാക്ക് ഇൻ ഇന്റർവ്യൂ

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ ഹൗസ് മദർ, ക്ലീനിംഗ് സ്റ്റാഫ്, കുക്ക് എന്നീ തസ്തികകളിലേയ്ക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 24ന് രാവിലെ 10 ന് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamkhaya.org

മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിസെപ് പദ്ധതിക്ക് കീഴിൽ സി-ആം ടെക്നീഷ്യ൯ (C-Arm Technician) തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത സയൻസ് വിഷയത്തിൽ പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ കോഴ്‌സ്, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്ന് റേഡിയോളജിക്കൽ ടെക്‌നോളജിയിൽ ഡിപ്ലോമ (രണ്ട് വർഷത്തെ കോഴ്‌സ്) അല്ലെങ്കിൽ തത്തുല്യം. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯. പ്രായപരിധി 01.01.2024 ന് 18-36. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജനുവരി 25, ന് സി.സി.എം. ഹാളിൽ രാവിലെ 11:30 ന് എഴുത്തു പരീക്ഷയിലും തുടർന്ന് നടക്കുന്ന ഇൻ്റർവ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.30 മുതൽ 11.30 വരെ മാത്രമായിരിക്കും

കിർടാഡ്സിൽ റിസർച്ച് അസിസ്റ്റന്റ്

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൽഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൽഡ് ട്രൈബ്സ്) വകുപ്പിലേക്ക് വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി താത്കാലിക കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ആന്ത്രോളജി അല്ലെങ്കിൽ ലിംഗ്വിസ്റ്റിക്സ് വിഷയത്തിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, മലയാളത്തിൽ ഭംഗിയായി ആശയം വികസിപ്പിക്കാനും എഴുതുവാനും ഉള്ള കഴിവ്, നിരന്തരം ട്രൈബൽ സെറ്റിൽമെന്റിൽ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് എന്നിവയാണ് യോഗ്യത. പട്ടികവർഗ്ഗ സമുദായങ്ങൾക്കിടിയിൽ മുമ്പ് ജോലി ചെയ്ത പരിചയം അഭികാമ്യം. പ്രതിഫലം പ്രതിമാസം 30,995 രൂപ. കാലാവധി 8 മാസം. അപേക്ഷകർക്ക് 01.01.2024ന് 36 വയസിൽ കൂടുവാൻ പാടില്ല. പട്ടികജാതി/വർഗ്ഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് ടെക്നിക്കൽ എക്സ്പേർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ടെക്നിക്കൽ എക്സ്പേർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. സംസ്ഥാന മണ്ണ് സംരംക്ഷണ വകുപ്പ്, സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയിൽ 42500-87000 ശമ്പള സ്കെയിലിൽ അസിസ്റ്റന്റ് ഡയറക്ടറുടെ റാങ്കിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് 6 വർഷത്തെ സജീവ പ്രവർത്തന പരിചയമുള്ള അപേക്ഷകർക്ക് മുൻഗണന.
താത്പര്യമുള്ള ഉദ്യോഗസ്ഥർ കേരള സർവീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം.
അപേക്ഷകൾ ഫെബ്രുവരി 12നു വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3ാം നില റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2313385.

അസിസ്റ്റന്റ് മാനേജര്‍ ഒഴിവ്

എറണാകുളത്തെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ (പേഴ്‌സനല്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പര്‍ച്ചേസ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത- ഒന്നാം ക്ലാസ് ബിരുദവും, റെഗുലറായി ഹ്യൂമന്‍ റിസോഴ്‌സസ് എം ബി എ ഒന്നാം ക്ലാസും, ലേബര്‍ അല്ലെങ്കില്‍ എച്ച് ആര്‍ എന്നിവയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. മെറ്റീരിയല്‍ പര്‍ച്ചേസില്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി- 18-36 വയസ്. അപേക്ഷകര്‍ ജനുവരി 15 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2312944.
അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും. 18 മുതൽ 46 വരെയാണ് പ്രായപരിധി. ഫോൺ: 0494 2442981.

ആശുപത്രിയില്‍ താത്ക്കാലിക നിയമനം

വിക്ടോറിയ ആശുപത്രിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്സ് തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും.
യോഗ്യത: സ്റ്റാഫ് നഴ്സ്- പ്ലസ് ടു/തത്തുല്യം,. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദം/ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – പ്ലസ് ടു/തത്തുല്യം, ഡി സി എ/ പി ജി ഡി സി എ,. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം
പ്രായപരിധി 40 . പ്രവൃത്തിപരിചയം ഒരു വര്‍ഷം (അഭികാമ്യം). ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം (ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖസഹിതം ജനുവരി 20 വൈകിട്ട് നാലിനകം അപേക്ഷിക്കണം. ഫോണ്‍ 0474 2752700.

മെഡിക്കല്‍ കോളേജില്‍ ഫാര്‍മസിസ്റ്റ് നിയമനം

ആലപ്പുഴ: മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി. സെന്റര്‍ (ഉഷസ്)ലേക്ക് ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രിന്‍സിപ്പല്‍ ഓഫീസില്‍ ജനുവരി 23-ന് രാവിലെ 10.30-ന് പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവ നടത്തും. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബി.ഫാം ബിരുദം അല്ലെങ്കില്‍ ഡി.ഫാം (ആരോഗ്യ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം). പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പ്രായം, വിലാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിന്‍സിപ്പള്‍ ഓഫീസില്‍ എത്തണം.

Post a Comment

Previous Post Next Post

News

Breaking Posts