KSRTC സ്വിഫ്റ്റിൽ 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകൾ – ഓൺലൈനായി അപേക്ഷിക്കാം

KSRTC Swift driver recruitment 2024,KSRTC സ്വിഫ്റ്റിൽ 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകൾ – ഓൺലൈനായി അപേക്ഷിക്കാം

കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബസ്സുകൾ സർവീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. കെഎസ്ആർടിസി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിക്കും ജോലിക്ക് നിയോഗിക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവയ്ക്കേണ്ടതാണ്. ഈ തുക ആ ഉദ്യോഗാർത്ഥി താൽക്കാലിക സേവനത്തിൽ ഉള്ളിടത്തോളം കാലം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ്. ഉദ്യോഗാർത്ഥി പിരിഞ്ഞു പോകുമ്പോൾ കെഎസ്ആർടിസിക്ക് ഏതെങ്കിലും വിധത്തിൽ ഇയാൾ മുഖേന നാഷനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ ആ തുക കിഴിവ് ചെയ്ത് തിരികെ നൽകുന്നതാണ്.

ഒഴിവ് വിശദാംശങ്ങൾ

KSRTC സ്വിഫ്റ്റ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് വനിതാ ഡ്രൈവർ കം കണ്ടക്ടർ, ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളാണ് ഉള്ളത്. കൂടുതലും സ്ത്രീകൾക്കുള്ള ഒഴിവുകളാണ്. ഇവരുടെ അഭാവത്തിൽ പുരുഷന്മാരെയും പരിഗണിക്കും.

കെഎസ്ആർടിസി-സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ യോഗ്യത

ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കുകയും വേണം. അംഗീകൃത ബോർഡ് അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് പാസ് ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കുക.

30ലധികം അധികം സീറ്റുകൾ ഉള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിൽ ഉള്ള പ്രവർത്തി പരിചയം. പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 24 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം.

അഭിലഷണീയ യോഗ്യത

വാഹനങ്ങളുടെ പ്രവർത്തനത്തെ പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കൽ നടപടിക്രമം

1. എഴുത്ത് പരീക്ഷ

2. അപേക്ഷിക്കുന്നവർ ഈ നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസായിരിക്കണം.

3. ഇന്റർവ്യൂ

ശമ്പള വിശദാംശങ്ങൾ

പ്രതിദിനം ഒരു ഡ്യൂട്ടിയും ആഴ്ചയിൽ ഒരു ലീവും മാത്രമേ അനുവദിക്കുകയുള്ളൂ. ഒരു ഡ്യൂട്ടിക്ക് 715 രൂപ വീതം കൂലിയായി അനുവദിക്കും. കാലാകാലങ്ങളിൽ നിഷ്കർഷിക്കുന്ന കിലോമീറ്റർ അലവൻസ്, നെറ്റ് അലവൻസ്, കളക്ഷൻ ബാറ്റ എന്നിവയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്. PF തുടങ്ങിയ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭിക്കുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?

മുകളിൽ നൽകിയിരിക്കുന്ന യോഗ്യതയുള്ളവവരിൽ നിന്നും താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം ലൈസൻസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ജനുവരി 26 വൈകുന്നേരം 5 മണി വരെ

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts