പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം

kerala govt temporary jobs,പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം

ഫാം ലേബറര്‍ നിയമനം

കൊല്ലം ജില്ലയില്‍ ആയിരംതെങ്ങ് സര്‍ക്കാര്‍ ഫിഷ് ഫാമില്‍ ഫാം ലേബറര്‍ തസ്തികയില്‍ തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കും യോഗ്യത: ഏഴാം ക്ലാസ്, നീന്തുവാനും വീശുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിലും പ്രാവിണ്യം ഉണ്ടായിരിക്കണം പ്രായപരിധി 25-45. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്കും സ്ഥാപനത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന
വിദ്യാഭ്യാസ യോഗ്യതയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം വെള്ള പേപ്പറില്‍ ഫോട്ടോ പതിച്ച അപേക്ഷ ഫാം മാനേജര്‍, ഗവണ്‍മെന്റ് ഫിഷ് ഫാം, അഡാക്, ആയിരംതെങ്ങ്, ആലുംപീടിക പി ഒ, പ്രയാര്‍, ഓച്ചിറ കൊല്ലം 690547 എന്ന വിലാസത്തില്‍ ഫെബ്രുവരി 20നകം ലഭിക്കണം. ഫോണ്‍ 8078791606, 8281925448, 9447462111.

റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കുന്നു

ശുചിത്വ മിഷന്‍ സ്‌കീമുകള്‍ കാര്യക്ഷമമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നടപ്പാക്കുന്നതിന് വെള്ളാങ്കല്ലൂര്‍, മാള, ചാവക്കാട്, ചാലക്കുടി, കൊടകര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് തൃശ്ശൂര്‍ ജില്ലാ ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കുന്നു. ബി.എസ്.സി എന്‍വയോണ്‍മെന്റ് സയന്‍സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബി-ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മതിയായ കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ജില്ലയില്‍ ബന്ധപ്പെട്ട ബ്ലോക്ക് പരിധിയിലുള്ളവര്‍ക്കും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 31 ന് വൈകീട്ട് മൂന്നു മണിക്ക് മുന്‍പായി വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും യോഗ്യത, ഈ മേഖലയിലെ മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം തപാല്‍ മാര്‍ഗമോ ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കാം. വിലാസം: ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍ തൃശ്ശൂര്‍, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, തൃശ്ശൂര്‍-680003. ഇ-മെയില്‍: dsmthrissur@gmail.com

മാത്‌സ്‌ ടീച്ചർ ഒഴിവ്

പത്തനംതിട്ട ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്‌സ്‌ (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാതെ മാത്‌സിൽ ബിരുദാനന്തര ബിരുദം ഉണ്ടാവണം. അർഹ വിഭാഗങ്ങൾക്ക് 5 ശതമാനം മാർക്ക് ഇളവുണ്ട്. ബി.എഡും സെറ്റ്/നെറ്റ്/എം.എഡ്/എം.ഫിൽ/പി.എച്ച്.ഡി അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. 45,600-95,600 ആണ് ശമ്പള സ്കെയിൽ. 01.01.2023ന് 40 വയസ് കവിയരുത്. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 29നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ താത്കാലിക നിയമനം

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാർഡ് (ഫീമെയിൽ) തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി ആറിന് മുൻപ്‌ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
പ്രായപരിധി 18-40. ഭിന്നശേഷിക്കാർ അർഹരല്ല. ശമ്പളം 12000 രൂപ. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലോ, മറ്റു അംഗീകൃത സ്ഥാപനത്തിലോ സുരക്ഷാ ഉദ്യോഗസ്ഥനായി കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം അഭികാമ്യം.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ അര്‍ബന്‍ എച്ച് ഡബ്ല്യൂ സികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
മെഡിക്കല്‍ ഓഫീസര്‍ യോഗ്യത- എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍.
സ്റ്റാഫ് നഴ്‌സ് യോഗ്യത- ജി എന്‍ എം/ ബി എസ സി നഴ്‌സിംഗ്, കേരള നഴ്‌സസ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
ജെ എച്ച് ഐ യോഗ്യത- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് ഡിപ്ലോമ, പാരാമെഡിക്കല്‍ കോഴ്‌സ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.
ഫാര്‍മസിസ്റ്റ് യോഗ്യത- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിഫാം/ ബി ഫാം ബിരുദം.
പ്രവര്‍ത്തിപരിചയം അഭികാമ്യം. മെഡിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് 2023 ഡിസംബര്‍ 31ന് 60 വയസ് കവിയരുത്. ബാക്കി തസ്തികയിലേക്ക് 40 വയസ് കവിയരുത്. ജനനതീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ജനുവരി 29ന് വൈകിട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശൂര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2325824.

അസിസ്റ്റ൯്റ് മാനേജർ (ബൈ൯്റിങ്) ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റ൯്റ് മാനേജർ (ബൈ൯്റിങ്) തസ്തികയില്‍ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300/-) നിലവിലുണ്ട്. പ്രിന്റിങ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ബി.ടെക്/ബി.ഇ ബിരുദം, പ്രിന്റിങ് മേഖലയിൽ 5 വര്‍ഷത്തെ കുറയാത്ത തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിലുള്ള 3 വർഷത്തെ ഫസ്റ്റ് ക്ളാസ് ഡിപ്ലോമയും 8 വര്‍ഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ 2024 ജനുവരി 30 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

ലാബ് ടെക്നീഷ്യ൯ താത്കാലിക നിയമനം

എറണാകുളം ജില്ലയിലെ മരട് എയുഡബ്ലിയുഎം (AUWM) ക്യാമ്പസിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻറ് അഗ്രി പ്രൊഡക്ട്‌സ് സ്ഥാപനത്തിലേക്ക് എ൯എബിഎൽ അക്രഡിറ്റഡ് മൈക്രോബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ള എം.എസ്.സി മൈക്രോബയോളജി പാസായ ഒരു ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് (89 ദിവസത്തേക്ക്) താത്പര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസൽ രേഖകൾ സഹിതം 25-01-2024 ന് രാവിലെ 11.00 മണിക്ക് നേരിട്ട് ഈ സ്ഥാപനത്തിൽ ഹാജരാകേണ്ടതാണെന്ന് താൽപര്യപ്പെടുന്നു. ഈ സ്ഥാപനത്തിൻ്റെ മേൽവിലാസം ചുവടെ ചേർക്കുന്നു. സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ് സ്റ്റോക്ക് മറൈ൯ ആ൯്റ് അഗ്രി പ്രോഡക്ട്സ്, നെട്ടൂർ.പി.ഒ, എറണാകുളം -682040. ഫോൺ 9447393456.

ഇലക്ട്രീഷ്യൻ നിയമനം

ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ ഈഴവ വിഭാഗക്കാർക്കുള്ള ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ / തത്തുല്യ യോഗ്യത, കേന്ദ്ര / സംസ്ഥാന സർക്കാർ / അർദ്ധസർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള 3 വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ 18നും 41നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 27ന് അകം യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. ഈഴവ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് സംവരണവിഭാഗക്കാരെയും പരിഗണിക്കുന്നതാണ്. ഫോൺ : 0484-2422458

അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ അഭിമുഖം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ നിയമനത്തിനായി അഭിമുഖം നടത്തുന്നു. ജനുവരി 30 രാവിലെ 10.30 ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിലാണ് അഭിമുഖം. സിവിൽ എഞ്ചിനീയറിങ് ബിരുദം/ഡിപ്ലോമ/ ഐ.റ്റി.ഐ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പ്രായപരിധി 21നും 35നും ഇടയിൽ. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായാണ് നിയമനം. പ്രതിമാസം 18,000 രൂപ ഓണറേറിയമായി ലഭിക്കും. 2024 ആഗസ്റ്റ് വരെയാണ് നിയമന കാലാവധി. കൂടുതൽ വിവരങ്ങൾക്ക് – 0472 2812557

Post a Comment

Previous Post Next Post

News

Breaking Posts