ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ അഭിമുഖം മാർച്ച് 16ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ മാർച്ച് 16 ശനിയാഴ്ച രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ഏജൻസി ബിസിനസ് പാർട്ണർ: (സ്ത്രീകൾ പുരുഷന്മാർ) യോഗ്യത: പ്ലസ് ടു/ബിരുദം, കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ: (സ്ത്രീകൾ പുരുഷന്മാർ) യോഗ്യത: പ്ലസ് ടു /ഡിപ്ലോമ/ ബിരുദം, ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഓഫീസർ: (സ്ത്രീകൾ പുരുഷന്മാർ) യോഗ്യത: ബിരുദം എന്നിങ്ങനെയാണ് തസ്തികകൾ. പ്രായപരിധി 35 വയസ്സ്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പുവരുത്തണം. ഫോൺ: 0471 2992609
ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 35,000 രൂപയാണ് വേതനം. ഫിനാൻസ് മാനേജ്മെന്റ്, കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദാനന്തര ബിരുദമാണ് യോഗ്യത. 01.01.2024ൽ 58 വയസിൽ താഴെയായിരിക്കണം. കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയം വേണം. നന്ദൻകോട് സ്വരാജ്ഭവനിലെ എസ്.എൽ.എൻ.എ കാര്യാലയത്തിന്റെ നാലാംനിലയിൽ 14നാണ് ഇന്റർവ്യൂ. രാവിലെ 9.30നും 10നും ഇടയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടക്കും. 11.30ന് അഭിമുഖം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: principaldirectorate.lsgkerala.gov.in.
വാക്-ഇൻ-ഇന്റർവ്യൂ 26ന്
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലേക്ക് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്സിങ് ബിരുദമോ അംഗീകൃത നഴ്സിങ് സ്കൂളിൽ നിന്നുള്ള ജിഎൻഎം നഴ്സിങോ ആണ് യോഗ്യത. കേരള നഴ്സിങ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷനും വേണം. ഉയർന്ന പ്രായപരിധി 40 വയസ്. മാർച്ച് 26നു രാവിലെ 11നാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ 5th ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.nam.kerala.gov.in.
സെക്യൂരിറ്റി ഗാർഡ് ഒഴിവ്
ആലപ്പുഴ: സ്വന്തമായി തോക്കും തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസൻസും ഉള്ള വിമുക്തഭടന്മാരെ കേരള ബാങ്കിൽ പാലക്കാട് റീജിയണൽ ഓഫീസിന് കീഴിൽ സെക്യൂരിറ്റി ഗാർഡ് ആയി നിയമിക്കുന്നു. താൽപ്പര്യമുള്ള വിമുക്തഭടന്മാർ മാർച്ച് 23 ന് മുൻപായി ആലപ്പുഴ ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 0477 2245673.
റിസർച്ച് ഓഫീസർ ഒഴിവ്
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ കരാറടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാനം ശീർഷകത്തിൻ കീഴിൽ ക്ലൈമറ്റ് ചേഞ്ച് സെൽ (CCC) നു വേണ്ടി റിസേർച്ച് ഓഫീസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും മാർച്ച് 30നു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടിസി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2326264, ഇ-മെയിൽ: environmentdirectorate@gmail.com
സോഷ്യല്‍ വര്‍ക്കര്‍ ഇന്റര്‍വ്യൂ
തൃശൂര്‍ ഗവ. വൃദ്ധസദനത്തിലേക്ക് എവിവൈഎവൈ പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത – സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം/ ബിരുദാനന്തര ബിരുദം, സര്‍ട്ടിഫൈഡ് കൗണ്‍സിലിംഗ് കോഴ്‌സ് പാസായവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടാകണം. സാമൂഹ്യനീതി വകുപ്പില്‍ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 –45 വയസ്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18ന് രാവിലെ 11ന് സ്ഥാപനത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ബന്ധപ്പെട്ട എല്ലാ രേഖകളുടെയുടെയും അസലും പകര്‍പ്പുമായി പങ്കെടുക്കണം. ഫോണ്‍: 0487 2693734.
അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം
പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് കാര്യാലയത്തില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലികമായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത. റോഡ് നിര്‍മ്മാണത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ മാര്‍ച്ച് 18 ന് വൈകിട്ട് നാല് മണിക്ക് മുന്‍പായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് – 685603 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
കോര്‍ഡിനേറ്റര്‍ നിയമനം
ആലപ്പുഴ: കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ വയോമിത്രം പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 179 ദവസത്തേക്ക് കോര്‍ഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു. ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 35 വയസ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 18-ന് രാവിലെ 11 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം.
കരാർ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഫോറ൯സിക് മെഡിസി൯ വിഭാഗത്തിൽ ഒരു സീനിയർ റസിഡൻ്റിനെ 70000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 2024 മാർച്ച് 18ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯ എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ പി.ജി/ഡിപ്ലോമ പാസാായതിനു ശേഷം നിർബന്ധമായും ഒരു വർഷത്തെ സീനിയർ റസിഡന്റ്ഷിപ്പ് പൂർത്തിയായിരിക്കണം.
വാക് ഇ൯ ഇ൯്റർവ്യൂ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം (90 ദിവസ കാലയളവിലേക്ക്) നടത്തുന്നതിനുളള വാക്-ഇ൯-ഇ൯്റർവ്യൂ മാർച്ച് 20 രാവിലെ 11 ന് പ്രി൯സിപ്പാളിൻ്റെ ഓഫീസിൽ നടത്തുന്നു. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം സഞ്ചിത ശമ്പളമായി 18390 ലഭിക്കും. യോഗ്യത എസ് എസ് എൽ സി, ഏതെങ്കിലും സർക്കാർ ഉടമസ്ഥതയിലുളള കമ്പനികൾ/കോർപറേഷ൯ അല്ലെങ്കിൽ ടെലിഫോൺ സ്വിച്ച് ബോർഡിന്റെ (പിബിഎക്സ്/പിഎബിഎക്സ്) പ്രവർത്തനത്തിൽ ആറ് മാസത്തെ പരിചയം, പി ആൻ്റ് ടി വകുപ്പ് നൽകുന്ന പിഎബിഎക്സ് പ്രവർത്തിനങ്ങളിലെ സർട്ടിഫിക്കറ്റ്, ഏതെങ്കിലും ഗവ/പ്രശസ്ത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം.
പ്രായം 40 വയസിനു താഴെ. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ അവയുടെ ഓരോ പകർപ്പുകൾ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇൻ്റർവ്യൂവിനു ഹാജരാകണം.
Post a Comment