ഇനി വിശുദ്ധിയുടെ റംസാൻ വ്രതത്തിലേക്ക് ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

How To Prepare For A Healthy Ramadan,ഇനി വിശുദ്ധിയുടെ റംസാൻ വ്രതത്തിലേക്ക് ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇനി വിശുദ്ധിയുടെ വ്രതാചരണക്കാലം. നോമ്പ് നാളുകളിൽ എന്തൊക്കെ കഴിക്കണമെന്നത് എല്ലാവരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വ്രതാനുഷ്ഠാന കാലത്ത് ചിട്ടയായ ആഹാരക്രമം അനിവാര്യമാണ്. വ്രതാനുഷ്ഠാനങ്ങൾ ശാരീരികവും മാനസികവുമായ ശുദ്ധീകരണത്തിന് വഴിയൊരുക്കുന്നു. അന്നപാനീയങ്ങൾ വെടിഞ്ഞ് വിശപ്പിന്റെ നോവറിഞ്ഞ് അധമവികാരങ്ങളെ നിയന്ത്രിച്ച് മനുഷ്യൻ എത്തിച്ചേരുന്നത് സമ്പൂർണ ആരോഗ്യത്തിന്റെ സമുന്നതതലത്തിലാണ്. അനാരോഗ്യകരമായ ജീവിതശൈലിയും മാനസികപിരിമുറുക്കവും ആധുനിക മനുഷ്യനെ ജീവിതശൈലീരോഗങ്ങളുടെ രൂപത്തിൽ വേട്ടയാടുന്ന വർത്തമാനകാല സാഹചര്യത്തിൽ വ്രതചര്യകളുടെയും അതുമായി ബന്ധപ്പെട്ട ലാളിത്യമാര്‍ന്ന ജീവിതരീതികളുടെയും കാലികപ്രസക്തിയേറുകയാണ്.

ആരോഗ്യം എന്നു പറയുന്നത് കേവലം ശാരീരികമായ സ്വസ്ഥത മാത്രമല്ല, മറിച്ച് ശാരീരികാരോഗ്യത്തോടൊപ്പം മാനസികവും സാമൂഹികവും ആത്മീയവുമായ സ്വസ്ഥത കൂടി നേടിയാലെ മനുഷ്യനു സമ്പൂർണ ആരോഗ്യവാൻ എന്നു വിളിക്കാൻ സാധിക്കയുള്ളു. വ്രതാനുഷ്ഠാന വേളയിൽ കൃത്യമായി അനുവർത്തിക്കുന്ന നിസ്കാരവും പ്രാർത്ഥനയ്ക്കായി പള്ളികളിലേക്കുള്ള ദീർഘദൂര നടപ്പുമൊക്കെ ശാരീരിക ക്ഷമത ഉറപ്പാക്കുന്നു. അവിഹിത ചിന്തകളെയും വാക്കുകളെയും പ്രവർ‌ത്തികളെയും നിയന്ത്രിക്കുന്നതിലൂടെ മാനസികമായ വിമലീകരണം സാധ്യമാകുന്നു. കൂട്ടമായിരുന്നുള്ള പ്രാർത്ഥനയും പെരുന്നാള്‍ നമസ്കാരവുമൊക്കെ കൂട്ടായ്മയുടെ സാമൂഹികാരോഗ്യം ഉറപ്പാക്കുന്നു. ആകുലതകളെ, അരുതുകളെ അപരിക്രമമായ ആ അദൃശ്യ ശക്തിയുടെ കാൽക്കൽ സമർപ്പിച്ച് വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോള്‍ ആത്മീയാരോഗ്യവും ഉറപ്പാകുന്നു. അങ്ങനെ ആരോഗ്യ ജീവിതത്തിൽ അവശ്യം വേണ്ട നാലു ഘടകങ്ങളെയും വ്രതാനുഷ്ഠാനങ്ങൾ ചേർത്തുപിടിക്കുന്നു.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

ലഘു ഭക്ഷണത്തില്‍ ആകണം വ്രതത്തിന്‍റെ തുടക്കവും ഒടുക്കവും. പെട്ടെന്ന് ലയിക്കാത്തതും മലബന്ധവും ഉണ്ടാക്കുന്നതുമായ ഭക്ഷണം പാടേ ഒഴിവാക്കാം. ബിരിയാണി , ഇറച്ചി, മീന്, പൊറോട്ട എന്നിവ വല്ലപ്പോഴും കഴിക്കുന്നതാണ് നല്ലത്. പകരം ചോറ്, കഞ്ഞി, ചെറുപയര്, ചീര, മുരിങ്ങ, പച്ചക്കറികൾ, ചെറുപഴം എന്നിവ നോമ്പ് തുറക്ക് ഉപയോഗിക്കാം. ഗോതമ്പ്, റവ, റാഗി, കൂവ എന്നിവ മികച്ച നോമ്പ്തുറവിഭവങ്ങളാണ്. പുട്ടിനേക്കാൾ നല്ലത് പത്തിരിയാണ്. പഴവ‍ര്‍ഗങ്ങൾ അതേ രൂപത്തിൽ തന്നെ കഴിക്കാൻ ശ്രമിക്കാം.

ആന്തരാവയവങ്ങൾക്ക് വിശ്രമം നൽകാൻ നോമ്പുകാലത്തെ ഭക്ഷണക്രമീകരണം സഹായിക്കുന്നു. നീണ്ട ഉപവാസത്തെ തുടർന്ന് ശരീരം ഗ്ലൂക്കോസിനായി കരളിനെയും മാംസപേശികളെയുമൊക്കെ ആശ്രയിക്കുന്നു. തുടർ‌ന്ന് ശരീരത്തില്‍ ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിൽ നിന്നും ഊർജോത്പാദനം നടക്കുന്നതു മൂലം ശരീരഭാരവും കുറയുന്നു. പൊണ്ണത്തടി കുറയുന്നത് രക്തത്തിലെ ഷുഗറിന്റെ അളവ് കുറയാനും രക്തസമ്മർദം കുറയാനും ഇടയാക്കുന്നു.

വ്രതാനുഷ്ഠാന വേളയിൽ മാനസികമായി ലഭിക്കുന്ന സ്വസ്ഥതയും ശാന്തിയും സ്ട്രെസ് ഹോർമോണുകളായ കോർട്ടിസോൾ, അഡ്രിനാലിൻ, നോർ അഡ്രിനാലിൻ എന്നിവയുടെ അളവ് കുറയ്ക്കുന്നു. മാനസിക സംഘർഷവും പിരിമുറുക്കവും കുറയ്ക്കാൻ ഈ മാറ്റങ്ങൾ ഉപകരിക്കുന്നു. കൂടാതെ മനസ്സിന്റെ അസ്വസ്ഥതകളിൽ നിന്ന് ഉടലെടുക്കുന്ന സൈക്കോ സൊമാറ്റിക് രോഗങ്ങളായ ദഹനേന്ദ്രിയ പ്രശ്നങ്ങൾ, ദീർഘകാല ചർമരോഗങ്ങൾ, സന്ധിരോഗങ്ങൾ എന്നിവയെ നിയന്ത്രിക്കാനും വ്രതം തരുന്ന ശാന്തി ഉപകരിക്കുന്നു.

വ്രതാ നുഷ്ഠാനങ്ങളും അതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ഭക്ഷണനിയന്ത്രണങ്ങളും ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നുണ്ട്. വ്രതാനുഷ്ഠാനവേളയിൽ അനുവർത്തിക്കുന്ന ലാളിത്യമാർന്ന ഭക്ഷണരീതിയും പഴങ്ങളുടെയും ഇലക്കറികളുടെയും ഉപയോഗവും രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എൽ. ഡി. എല്ലിന്റെയും മറ്റൊരു കൊഴുപ്പു ഘടകമായ ടൈഗ്ലിസ റൈഡിന്റെയും അളവിനെ കുറയ്ക്കുന്നു. കൂടാതെ രക്തസമ്മർദവും ശരീരഭാരവുമൊക്കെ കുറയുന്നതും ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

നോമ്പ് കാലത്ത് മാംസം കഴിക്കണമെന്ന് നിര്‍ബന്ധമില്ല. ആരോഗ്യവും കൃത്യമായി ശ്രദ്ധിക്കണമെങ്കിൽ സസ്യാഹാരി ആകുന്നതാണ് നല്ലത്. മത്സ്യം, മാംസം, എണ്ണയിൽ വറുത്ത ഭക്ഷണപദാര്‍ഥങ്ങൾ എരിവ്, പുളി എന്നിവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. രക്തസമ്മര്‍ദ്ദം ഉള്ള രോഗികള് ഇക്കാര്യങ്ങൾ വളരെയേറെ ശ്രദ്ധിക്കണം. ദഹനശേഷി കുറവായിരി ക്കും എന്നതിനാല് അമിതഭക്ഷണം ഒഴിവാക്കാം. ഇത് പിറ്റേദിവസം പകൽ സമയത്തെ ക്ഷീണം കുറയും. എണ്ണഭക്ഷണം കഴിച്ചാല് ആമാശയ ശുദ്ധീകരണം നടക്കില്ല.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

പ്രമേഹമുള്ളവര്‍ രക്തത്തിലെ ഷുഗർ നില നിയന്ത്രണത്തിലാണെങ്കിൽ നോമ്പെടുക്കുന്നതിൽ തെറ്റില്ല. തന്നെയുമല്ല നോമ്പു കാലത്തെ ആഹാര നിയന്ത്രണവും ശരീരഭാരം കുറയുന്നതുമൊക്കെ പ്രമേഹ നില മെച്ചപ്പെടാനും സഹായിക്കും. എന്നാൽ പ്രമേഹരോഗികൾ നോമ്പെടുക്കുമ്പോൾ രക്ത്തിലെ ഗ്ലൂക്കേസ്നില അമിതമായി താഴാതെ സൂക്ഷിക്കണം (ഹൈപ്പോഗ്ലൈസീമിയ) അമിതക്ഷീണം, വിയർപ്പ്, നെഞ്ചിടിപ്പ് തുടങ്ങിയവയൊക്കെ ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണമാണ്. നോമ്പനുഷ്ഠിക്കുന്ന പ്രമേഹരോഗിക്ക് തലകറക്കം, ക്ഷീണം, ആശയക്കുഴപ്പം അപസ്മാര ലക്ഷണങ്ങൾ എന്നിവ ഉണ്ടായാൽ ഉടന്‍തന്നെ മധുരമെന്തെങ്കിലും കൊടുക്കണം. നീണ്ടുനിൽക്കുന്ന ഹൈപ്പോഗ്ലീസിമിയ തലച്ചോറിൽ പ്രവർത്തന വൈകല്യമുണ്ടാക്കിയേക്കാം. പ്രമേഹമുള്ളവർ നോമ്പെടുക്കുന്നതിനു മുമ്പ് ഡോക്ടറെ കണ്ട് ഗുളികയുടെയും ഇന്‍സുലിന്റെയും ഡോസും സമയക്രമവും പുനഃക്രമീകരിക്കണം. പ്രമേഹം നിയന്ത്രണവിധേയമാകാതെയിരിക്കുന്നവരും പ്രമേഹസങ്കീർണതകളായ റെറ്റിനോപ്പതി, നെഫ്രോപ്പതി, മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവ ഉള്ളവരും നോമ്പനുഷ്ഠിക്കാതെയിരിക്കുന്നതാണ് നല്ലത്.

നിർജലീകരണം തടയാൻ അത്താഴത്തിനു മുമ്പും ശേഷവും നന്നായി വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, കഞ്ഞിവെള്ളം എന്നിവ നല്ല പാനീയങ്ങളാണ്. കോള, കഫീനടങ്ങിയ പാനീയങ്ങളായ കാപ്പി, സോഫ്റ്റ്ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കണം. ഇവ തൽക്കാലത്തേക്ക് ദാഹം ശമിപ്പിക്കുമെങ്കിലും. തുടർന്ന് അമിതമായി മൂത്രം ഉത്പാദിപ്പിക്കുന്നതിലൂടെ ദാഹത്തിനും നിർജലീകരണത്തിനും കാരണമാകും.

ലാളിത്യമാർന്ന ജീവിതശൈലിയാണ് നോമ്പനുഷ്ഠാനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. പ്രമേഹവും ഹൈപ്പർടെൻഷനും ഹൃദ്രോഗവും പോലെയുള്ള ജീവിതശൈലീ രോഗങ്ങൾക്കുള്ള ശാശ്വത പരിഹാരവും ആരോഗ്യകരവും പ്രകൃതിയോടിണങ്ങിയതുമായ ജീവിത ശൈലിതന്നെ. നോമ്പുകാലത്ത് സ്വായത്തമാക്കിയ ജീവിത ചിട്ടകൾ തുടർന്നും പാലിക്കാൻ കഴിഞ്ഞാൽ രോഗാതുരതകളില്ലാത്ത സ്വസ്ഥ ജീവിതം ഉറപ്പാക്കാൻ നമുക്ക് കഴിയും.

Post a Comment

Previous Post Next Post

News

Breaking Posts