ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
LSS Revaluation - Registration Link : Click Here (from 02/05/2024, Last Date: 10/05/2024 Friday 2.00pm)
ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിന്റെ Printout, അപേക്ഷ ഫീസ് (₹200) എന്നിവ സ്കൂൾ HM 13/05/2024 (തിങ്കൾ) 4.00PM മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.(USS-ന് Revaluation ഇല്ല.)
ഫലമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
LSS ന് അകെ 108733കുട്ടികൾ പരീക്ഷ എഴുതിയതിൽ 21414 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി. വിജയശതമാനം 19.96 ആണ്.
USS ന് 96663കുട്ടികൾ പരീക്ഷ എഴുതിയതിൽ 7420 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി വിജയശതമാനം 7.79%. 1577 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്ക് യോഗ്യത നേടി. ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ സംസ്ഥാനത്തെ വിവിധ പരീക്ഷാ സെൻററുകളിൽ വച്ച് ഫെബ്രുവരി 28നാണ് നടന്നത്. മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി 2 മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു.
Post a Comment