കനത്ത മഴ: വിവിധ ജില്ലകളിൽ അവധി‼‼ (15-07-24)

school holiday due to rain, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(വെള്ളി) അവധി,

കനത്ത മഴ: മലപ്പുറം, തൃശൂര്‍, കണ്ണൂ‌‍ര്‍, കോഴിക്കോട്, കാസറകോഡ് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ (15/07/2024 തിങ്കൾ) അവധി.

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ്, മലപ്പുറം, തൃശൂര്‍, കണ്ണൂ‌‍ര്‍, കോഴിക്കോട് ജില്ലകളിലും, റെഡ് അലെർട്ട് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ കാസറകോഡ് ജില്ലയിലും അങ്കണവാടികൾ, മദ്രസകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 15 തിങ്കൾ ജില്ലാ കളക്ടർമാര്‍ അവധി പ്രഖ്യാപിച്ചു. മലപ്പുറം, തൃശൂര്‍, കണ്ണൂ‌‍ര്‍, കോഴിക്കോട് ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

റെഡ് അലർട്ട്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമായ മഴ തുടരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ (15.07.2024) റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15.07.24 തിങ്കൾ) അവധി ആയിരിക്കും. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾക്കും മദ്റസകൾക്കും അവധി ബാധകമാണ്.

തൃശൂർ 

പ്രിയപ്പെട്ട കുട്ടികളെ,
ജില്ലയിൽ ഇന്നും നാളെയും ശക്തമായ കാറ്റും മഴയും ആയതിനാൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്.
*മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (15.07.2024) അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

നാളെ വിദ്യാലയങ്ങൾക്ക് അവധി

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും (ഓറഞ്ച് അലേർട്ട്) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്ക്കും അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

കാസറഗോഡ്

കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 15, 2024 തിങ്കളാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു.. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല '

Post a Comment

أحدث أقدم

News

Breaking Posts